കരിമീൻ ഫ്രൈ
ചേരുവകൾ
കരിമീൻ – 2
മുളക് പൊടി – 1.5 ടേബിൾ സ്പൂണ്
കുരുമുളക് പൊടി – 2.5 ടി സ്പൂണ്
മഞ്ഞൾ പൊടി – 1/2 ടി സ്പൂണ്
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – 2 ടേബിൾ സ്പൂണ്
നാരങ്ങ നീര് – 1.5 ടേബിൾ സ്പൂണ്
കറി വേപ്പില – 2 തണ്ട്
തയ്യാറാക്കുന്ന വിധം
മീൻ വൃത്തിയാക്കി വരഞ്ഞു വെയ്ക്കുക.മുളക് ,മഞ്ഞൾ ,കുരുമുളക് പൊടികളും,ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, നാരങ്ങ നീര്,ഉപ്പും കൂടി കുറച്ചു വെള്ളവും ചേർത്ത് മിക്സ് ചെയ്യുക.
മീനിൽ മസാല പുരട്ടി 1/2 മണിക്കൂർ ഫ്രിഡ്ജിൽ വെയ്ക്കുക. പാനിൽ വെളിച്ചെണ്ണ ചൂടാക്കി കറി വേപ്പില ഇട്ട ശേഷം അതിനു മുകളിൽ മീൻ ഇട്ടു രണ്ടു വശവും വറക്കുക
https://www.instagram.com/salt.sugar22/
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.