പുട്ടും പഴവും, പുട്ടും കടലയും, പുട്ടും പപ്പടവും എല്ലാം മലയാളികളുടെ പ്രിയപ്പെട്ട വിഭവങ്ങളാണ്.
ചേരുവകൾ
നുറുക്ക് ഗോതമ്പ് ഒരു കപ്പ്
തേങ്ങ ചിരകിയത് ഒരു മുറി
ഉപ്പ് ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
വലിയ തരികൾ ഉള്ള നുറുക്കുഗോതമ്പ് ആണെങ്കിൽ മിക്സിയിലിട്ട് തരി തരിയായി പൊടിച്ചെടുക്കുക. ഒരുപാട് പൊടിഞ്ഞു പോവരുത്.
പൊടിച്ച ഗോതമ്പ് ചുവടു കട്ടിയുള്ള ഒരു പാത്രത്തിൽ ചെറിയ തീയിൽ വറുക്കുക.
തീ ഓഫ് ചെയ്ത ശേഷം ചൂട് ഗോതമ്പിലേക്ക് വെള്ളം ഒഴിക്കുക. ഈ വെള്ളം ഊറ്റിക്കളഞ്ഞ ശേഷം വീണ്ടും വെള്ളത്തിൽ ഒരു മണിക്കൂർ കുതിർത്ത് വയ്ക്കുക.
നന്നായി കുതിർന്ന ഗോതമ്പ് കൈകൊണ്ട് പിഴിഞ്ഞ് എടുക്കുക. പറ്റുന്ന അത്രയും വെള്ളം പിഴിഞ്ഞു കളയണം.
ഇതിലേക്ക് ആവശ്യത്തിന് ഉപ്പു ചേർത്ത് യോജിപ്പിക്കുക.
പുട്ടുകുറ്റിയിൽ തേങ്ങയും, ഗോതമ്പും ലെയറുകൾ ആക്കി ആവിയിൽ വേവിച്ചെടുക്കുക. രുചികരമായ നുറുക്ക് ഗോതമ്പു പുട്ട് തയ്യാർ.
വിശദമായ വീഡിയോ കാണുന്നതിനായി താഴെക്കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.