Home Curry കുടംപുളി ഇട്ടു വെച്ച നല്ല നാടൻ മത്തി കറി നിങ്ങൾ കഴിച്ചു നോക്കിയിട്ടുണ്ടോ.. വളരെ ടേസ്റ്റ്...

കുടംപുളി ഇട്ടു വെച്ച നല്ല നാടൻ മത്തി കറി നിങ്ങൾ കഴിച്ചു നോക്കിയിട്ടുണ്ടോ.. വളരെ ടേസ്റ്റ് ആയും എളുപ്പത്തിലും എങ്ങനെ ഇത് തയ്യാറാക്കി എടുക്കാം എന്ന് നോക്കാം… എല്ലാവരും ട്രൈ ചെയ്തു നോക്കൂ തീർച്ചയായും നിങ്ങൾക്ക് എല്ലാവർക്കും വളരെയധികം ഇഷ്ടമാകും…

നല്ല നാടൻ മത്തി കുടംപുളി ഇട്ടു വച്ചത് 🐟😋

Ingredients

മത്തി
കുടംപുളി
ഉപ്പ്
ചൂടുവെള്ളം
മുളക് പൊടി
മല്ലി പൊടി
മഞ്ഞൾ പൊടി
കറി വേപ്പില
ഉള്ളി
സവാള
ഇഞ്ചി
വെളിച്ചെണ്ണ
നാളികേരപാൽ
തക്കാളി

തയ്യാറാക്കുന്ന വിധം

ആദ്യം തന്നെ ചട്ടി ചൂടാവുമ്പോൾ അതിലേക്കു വെളിച്ചെണ്ണ ഒഴിച്ച് സവാള ഇഞ്ചി പച്ചമുളക് തക്കാളി എന്നിവ വഴറ്റുക അതിലേക്കു മല്ലി പൊടി മുളക് പൊടി മഞ്ഞൾ പൊടി ഉപ്പ് എന്നിവ ഇട്ടു വഴറ്റുക

അതിലേക്കു കുടംപുളി ഇട്ട വെള്ളം &ചൂട് വെള്ളം ചേർത്തു തിളപ്പിക്കുക അതിലേക്കു മത്തി ഇട്ടു കൊടുത്തു വേവിക്കുക ലാസ്റ്റ് നാളികേരപാൽ ചേർത്തു കുറുകി വരുമ്പോൾ ചെറിയ ഉള്ളി വെളിച്ചെണ്ണ യിൽ താളിച്ചു ചേർക്കുക. ടേസ്റ്റി മത്തി കറി റെഡി…

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here