Home Cake ഹായ്, ഇന്ന് നമ്മൾ ഒരു സോഫ്റ്റ്‌ ടീ കേക്ക് ആയിട്ടാണ് വന്നിട്ടുള്ളത്. വൈകുന്നേരം നല്ല ചൂട്...

ഹായ്, ഇന്ന് നമ്മൾ ഒരു സോഫ്റ്റ്‌ ടീ കേക്ക് ആയിട്ടാണ് വന്നിട്ടുള്ളത്. വൈകുന്നേരം നല്ല ചൂട് ചായക്കൊപ്പം കഴിക്കാൻ പറ്റിയ ഒരു അടിപൊളി കോഫി കേക്ക്. വളരെ എളുപ്പം തയ്യാറാക്കാൻ പറ്റിയ ഒരു കിടിലൻ റെസിപ്പി…

വളരെ ടേസ്റ്റിയായ സോഫ്റ്റ് ടി കേക്ക്

ചേരുവകൾ :

ചൂടു പാൽ – 5 ടേബിൾസ്പൂൺ
ഇൻസ്റ്റന്റ് കോഫി പൗഡർ – 1 ടേബിൾസ്പൂൺ
മുട്ട – 2 ( മുട്ട വേണ്ട എന്നുള്ളവർക്കു 1/2 കപ്പ്‌ തൈര് എടുക്കാം )
എണ്ണ – 1/4 കപ്പ്‌
പഞ്ചസാര – 1/2 കപ്പ്‌
മൈദ / ഗോതമ്പ് പൊടി – 1 കപ്പ്‌
ബേക്കിങ് പൗഡർ – 1 ടീസ്പൂൺ
ബേക്കിങ് സോഡാ – 1/2 ടീസ്പൂൺ

ഉണ്ടാക്കുന്ന വിധം :

ആദ്യം തന്നെ ചൂടു പാലിൽ കോഫി പൗഡർ ചേർത്ത് ഇളക്കി യോജിപ്പിച്ചതിനു ശേഷം മാറ്റി വക്കുക.
ഒരു മിക്സിയിലോട്ടു മുട്ടയും പഞ്ചസാരയും ചേർത്ത് നല്ലപോലെ അടിക്കുക. ശേഷം എണ്ണ കൂടെ ഒഴിച്ച് നന്നായിട്ടു അടിച്ചതിനു ശേഷം ഒരു പത്രത്തിലോട്ടു മാറ്റുക.
ഇനി അതിലേക്കു അരിച്ചെടുത്ത മൈദയും ബേക്കിങ് പൗഡർ, ബേക്കിങ് സോഡാ എല്ലാം ചേർത്ത് മിക്സ്‌ ചെയ്‌തു എടുക്കുക. ഇനി നമ്മൾ മാറ്റി വച്ചിരുന്ന കോഫി മിൽക്ക് കൂടെ ചേർത്ത് യോജിപ്പിച്ചെടുക്കുക.

കേക്കിന്റെ ബാറ്റർ റെഡി!!
ഇനി ഒരു കേക്ക് ടിൻ നല്ല പോലെ എണ്ണ തടവി മൈദ ഒന്ന് തൂകിയതിനു ശേഷം കേക്ക് ബാറ്റർ ഒഴിച്ച് കൊടുക്കുക.

അടിക്കട്ടിയുള്ള ഒരു വലിയ പാത്രം ഒരു 10 മിനിറ്റ് മീഡിയം തീയിൽ preheat ചെയ്യാൻ വച്ചിരിക്കണം. അതിലോട്ടു കേക്ക് ടിൻ ഇറക്കി വച്ചു ഒരു 35-45 മിനിറ്റ് bake ചെയ്‌തു എടുക്കാം.

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here