Home Recipes എന്തിന്റെ കൂടെയും കഴിക്കാൻ പറ്റിയ നല്ലൊരു പുതിനാ തക്കാളി ചമ്മന്തി റെസിപ്പി ആണ്…. എല്ലാവരും ട്രൈ...

എന്തിന്റെ കൂടെയും കഴിക്കാൻ പറ്റിയ നല്ലൊരു പുതിനാ തക്കാളി ചമ്മന്തി റെസിപ്പി ആണ്…. എല്ലാവരും ട്രൈ ചെയ്തു നോക്കൂ തീർച്ചയായും നിങ്ങൾക്ക് എല്ലാവർക്കും വളരെ അധികം ഇഷ്ടമാകും…

പുതിനാ തക്കാളി ചമ്മന്തി

ചേരുവകളും തയ്യാറാക്കുന്ന വിധവും

ഈ ചമ്മന്തി തയ്യാറാക്കി എടുക്കാൻ വേണ്ടി സ്റ്റോവ് ഓണാക്കി ഒരു പാൻ വെച്ചു കൊടുക്കുക അതിനുശേഷം അതിലേക്ക് രണ്ട് ടേബിൾ സ്പൂൺ കടല പരിപ്പ്, ഒന്നര ടേബിൾസ്പൂൺ ഉഴുന്ന് അര ടീസ്പൂൺ ചെറിയ ജീരകം, നാല് ഉണക്കമുളക്, ഒരു ടേബിൾസ്പൂൺ വെളുത്ത എള്ള് എന്നിവ ചേർത്ത് നന്നായി ഒന്ന് വറുത്തെടുക്കണം,

ശേഷം ഈ കൂട്ട് മിക്സിയുടെ ജാർ ലേക്ക് മാറ്റാം. ഇനി അതേ പാനിലേക്ക് ഒരു ടേബിൾസ്പൂൺ എണ്ണ ചേർത്തു കൊടുക്കാം എണ്ണ ചൂടായതിനു ശേഷം 3 പച്ചമുളക് നെടുകെ കീറിയതും ഒരു ചെറിയ കഷണം ഇഞ്ചി മൂന്ന് അല്ലി വെളുത്തുള്ളി 2 തക്കാളി ചെറുതായി അരിഞ്ഞതും നെല്ലിക്കാ വലുപ്പത്തിൽ പുളി ചേർത്ത് നന്നായി വഴറ്റി എടുക്കണം.

നന്നായി വന്നതിനുശേഷം അതിലേക്ക് ഒരുപിടി പുതിനയില അല്പം മല്ലിയിലയും കൂടി ചേർത്ത് നന്നായിട്ട് ഒന്ന് പച്ചമണം മാറുന്നതുവരെ ഇളക്കി കൊടുക്കാം, ശേഷം സ്റ്റൗ ഓഫ് ചെയ്തു കൊടുക്കുക
ഇനി ആദ്യം മിക്സിയുടെ ജാർ ലേക്ക് മാറ്റി വെച്ചിരുന്നു കൂട്ട പൊടിച്ചെടുത്ത് അതിനുശേഷം പുതിനയില ചേർത്ത് കൂട്ടും കൂടെ ചേർത്തു കൊടുക്കാം,

ആവശ്യമെങ്കിൽ അൽപം വെള്ളവും കൂടി ചേർത്ത് നന്നായി അരച്ചെടുക്കുക

ഇനി കടുക് താളിച്ച് ചേർത്തിട്ട് ഉപയോഗിക്കാം ഇത്രയേ ഉള്ളൂ വളരെ ടേസ്റ്റി ആയിട്ടുള്ള തക്കാളി പുതിന ചമ്മന്തി റെഡി..

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here