ഫ്രഞ്ച് ഫ്രൈസ്
ചേരുവകൾ
വലിയ ഉരുളക്കിഴങ്ങ് – ഒരു കിലോ
എണ്ണ – വറുക്കാൻ ആവശ്യത്തിന്
ഉപ്പ് – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ഉരുളക്കിഴങ്ങു തൊലി കളഞ്ഞ് വൃത്തിയാക്കി അഞ്ച് മില്ലിമീറ്റർ കനത്തിൽ നീളൻ കഷ്ണങ്ങളാക്കി മുറിക്കുക.
ഈ ഉരുളക്കിഴങ്ങ് കഷണങ്ങൾ തണുത്ത വെള്ളത്തിൽ 10 മിനിറ്റ് മുക്കി വയ്ക്കുക.
ഒരു വലിയ പാത്രത്തിൽ വെള്ളം തിളപ്പിക്കുക.വെള്ളം നന്നായി വെട്ടിത്തിളയ്ക്കുമ്പോൾ ഉരുളക്കിഴങ്ങ് കഷണങ്ങൾ ഇടുക. മൂന്നു മിനിറ്റ് തിളപ്പിച്ച ശേഷം വെള്ളം ഊറ്റി കളയുക. ഇത് തണുക്കാനായി നിരത്തിയിടുക.
ചുവട് കട്ടിയുള്ള ഒരു പാത്രത്തിൽ എണ്ണ ചൂടാക്കി ഉരുളക്കിഴങ്ങ് കഷ്ണങ്ങൾ വറുത്തെടുക്കുക.മീഡിയം ചൂടിൽ വേണം വറുക്കാൻ. മൊരിഞ്ഞ് തുടങ്ങുമ്പോൾ എണ്ണയിൽ നിന്നും കോരി മാറ്റാം. ഇത് തണുക്കാനായി നിരത്തി ഇടുക.
ഈ ഉരുളക്കിഴങ്ങ് കഷണങ്ങൾ ഫ്രീസറിൽ സൂക്ഷിച്ചാൽ ആവശ്യത്തിനനുസരിച്ച് എടുത്ത് വറുക്കാം.
നന്നായി തണുത്ത ശേഷം വീണ്ടും എണ്ണ ചൂടാക്കി ഗോൾഡൻ ബ്രൗൺ നിറത്തിൽ ഉരുളക്കിഴങ്ങ് കഷണങ്ങൾ വറുത്തുകോരുക.
രുചിക്ക് അനുസരിച്ച് ഉപ്പ് ,മുളകുപൊടി ഇവ ചേർത്തുകൊടുക്കാം
വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.