അടിപൊളി ടേസ്റ്റിയായ ഇഡലി.. ഈ ഇഡലിക്ക് പ്രത്യേകിച്ച് കറികളുടെ ഒന്നും ആവശ്യമില്ല…
ചേരുവകൾ
കടലമാവ്-ഒരു കപ്പ്
റവ – രണ്ട് ടേബിൾസ്പൂൺ
ഉപ്പ് – ആവശ്യത്തിന്
പഞ്ചസാര – ഒന്നര ടീസ്പൂൺ
മഞ്ഞൾപൊടി – കാൽ ടീസ്പൂൺ
ഇഞ്ചി – ഒരു കഷ്ണം
പച്ചമുളക്-1
തൈര് – കാൽ ആൽ കപ്പ്
വെള്ളം – മുക്കാൽ കപ്പ്
ഇനോ സാൾട്ട് – ഒരു ടീസ്പൂൺ
റിഫൈൻഡ് ഓയിൽ-ഒരു ടീസ്പൂൺ
താളിക്കാൻ വേണ്ട ചേരുവകൾ
നെയ്യ് – ഒരു ടേബിൾ
കടുക് – ഒരു ടീസ്പൂൺ
ജീരകം – അര ടീസ്പൂൺ
വെളുത്ത എള്ള് – രണ്ട് ടീസ്പൂൺ
കായപ്പൊടി- കാൽ ടീസ്പൂൺ
കറിവേപ്പില – രണ്ട് കതിർപ്പ്
പച്ചമുളക് – 4
ഉപ്പ്- അര ടീസ്പൂൺ
പഞ്ചസാര – ഒരു ടീസ്പൂൺ
വെള്ളം – അര കപ്പ്
അലങ്കരിക്കാൻ
മല്ലിയില -ഒരു ടേബിൾ സ്പൂൺ
തേങ്ങ ചിരകിയത് -രണ്ട് ടേബിൾ സ്പൂൺ
തയ്യാറാക്കുന്ന വിധം
കടലമാവ്,ഇഞ്ചി ,പച്ചമുളക് ,ഉപ്പ് ,പഞ്ചസാര , മഞ്ഞൾപൊടി ഇവ ഒന്നിച്ചു ആക്കി മിക്സിയിൽ പൊടിച്ച് എടുക്കുക.ഇതിലേക്ക് റവയും, തൈരും, വെള്ളവും ചേർത്ത് അരച്ച് എടുക്കുക. ദോശ മാവിൻറെ അയവിൽ ആയിരിക്കണം. ഈ മാവ് 20 മിനിറ്റ് മാറ്റി വെയ്ക്കുക.
ഇതിലേക്ക് ഒരു ടീസ്പൂൺ റിഫൈൻഡ് ഓയിലും ,ഇനോ സാൾട്ടും ചേർത്ത് ഇളക്കുക.മാവ് ഉടനെ തന്നെ പതഞ്ഞു പൊങ്ങി ഇരട്ടി ആവും.
മയം പുരട്ടിയ ഇഡലി പാത്രത്തിൽ ഒഴിച്ച് ആവിയിൽ പത്തു മിനിറ്റ് വേവിച്ച് എടുക്കുക.
വെന്ത ഇഡലി ഒരു പാത്രത്തിലേക്ക് മാറ്റുക. ഇതിനു മുകളിലേക്ക് താളിച്ച് ഒഴിക്കണം. ഈ ഇഡലി കഴിക്കാൻ ചമ്മന്തിയുടെ ആവശ്യമില്ല. താളിച്ച് ഒഴിക്കുന്നത് ആണ് രുചി.
ചുവട് കട്ടിയുള്ള ഒരു പാത്രത്തിൽ നെയ്യ് ചൂടാക്കി, കടുകിട്ട് പൊട്ടുമ്പോൾ ജീരകവും ,എള്ളും ചേർത്ത് മൂപ്പിക്കുക.ഇതിലേക്ക് കായപ്പൊടി,കറിവേപ്പില, നീളത്തിൽ അരിഞ്ഞ പച്ചമുളക് ഇവ ചേർത്ത് വഴറ്റി അര ഗ്ലാസ്സ് വെള്ളവും, പഞ്ചസാരയും, ഉപ്പും ചേർക്കുക.
നന്നായി തിളയ്ക്കുമ്പോൾ തയ്യാറാക്കിവെച്ച ഇഡ്ഡലിയിൽ ഒഴിച്ച്കൊടുക്കുക.മല്ലിയിലയും തേങ്ങ ചിരകിയതും വിതറി അലങ്കരിക്കാം.
വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.