Home Pizza 10 മിനിറ്റിൽ ഓവനില്ലാതെ സൂപ്പർ ടേസ്റ്റിൽ പിസാ പാൻകേക്ക്.. കുറഞ്ഞ ചേരുവകൾ കൊണ്ട് നമ്മൾക്ക്...

10 മിനിറ്റിൽ ഓവനില്ലാതെ സൂപ്പർ ടേസ്റ്റിൽ പിസാ പാൻകേക്ക്.. കുറഞ്ഞ ചേരുവകൾ കൊണ്ട് നമ്മൾക്ക് തയ്യാറാക്കി എടുക്കാം… എല്ലാവരും ട്രൈ ചെയ്തു നോക്കൂ തീർച്ചയായും നിങ്ങൾക്ക് എല്ലാവർക്കും വളരെയധികം ഇഷ്ടമാകും….

Pizza pancake

ചേരുവകൾ

ചിക്കൻ 150 ഗ്രാം
ഉപ്പ് ആവശ്യത്തിന്
സോയാ സോസ് അര ടീസ്പൂൺ
ഗരം മസാല അല്ലെങ്കിൽ തന്തൂരി മസാല ഒരു ടീസ്പൂൺ
കുരുമുളകുപൊടി അര ടീസ്പൂൺ
വി നിഗർ ഒരു ടീസ്പൂൺ

ഒരു പാനിലേക്ക് ചിക്കൻ കഷണങ്ങൾ ചേർത്ത് കൊടുത്തതിനുശേഷം ഉപ്പ് ചേർത്ത് 2 മിനിറ്റ് വേവിക്കുക അതിനുശേഷം സോയാസോസ് ഗരംമസാല കുരുമുളകുപൊടി വിനെഗർ എന്നിവയെല്ലാം ചേർത്ത് നാലു മിനിറ്റോളം മീഡിയം ഫ്രെയിമിൽ വച്ച് വേവിച്ചെടുക്കുക

മുട്ട 1
പഞ്ചസാര ഒരു ടീസ്പൂൺ
ഉപ്പ് അര ടീസ്പൂൺ
ബട്ടർ ഒരു ടേബിൾസ്പൂൺ
ചെറുചൂട് പാൽ ഒരു കപ്പ്
മൈദ ഒരു കപ്പ്
ബേക്കിംഗ് പൗഡർ അര ടീസ്പൂൺ
ഒരു ബൗളിലേക്ക് മുട്ട പൊട്ടിച്ചൊഴിക്കുക ഇതിലേക്ക് പഞ്ചസാര ഉപ്പ് പാൽ എന്നിവ ചേർത്ത് നല്ലപോലെ മിക്സ് ചെയ്തതിനുശേഷം മൈദ ബേക്കിംഗ് പൗഡർ കൂടെ ചേർത്ത് ഒന്നുകൂടെ നല്ലപോലെ മിക്സ് ആക്കി എടുക്കുക ഇപ്പോൾ പിസ പാൻ കേക്കിനുള്ള മാവ് റെഡിയായി

ക്യാപ്സിക്കം പകുതി ചെറുതായി അരിഞ്ഞത്‌ തക്കാളി കുറച്ച് ചെറുതായി അരിഞ്ഞത്
ഒലിവ്സ്
ഒറിഗാനോ രണ്ടു നുള്ള്
ചീസ് ആവശ്യത്തിന്
പിസ്സ സോസ് അല്ലെങ്കിൽ ടൊമാറ്റോ സോസ്

ഒരു പാനിലേക്ക് കുറച്ച് ഓയിൽ ബ്രഷ് ചെയ്തതിനുശേഷം ഓരോ തവി മാവ് കോരിയെടുക്കുക1/3 കപ്പ് മാവാണ് ചെറിയപിസ്സ ഉണ്ടാക്കാൻ ആയിട്ട് എടുത്തിട്ടുള്ളത്. വലിയ പിസ്സ ഉണ്ടാക്കാൻ ആണെങ്കിൽ അരക്കപ്പ് വരെ മാവ് എടുക്കാം പാനിലേക്ക് ഒഴിച്ച് അതിനു ശേഷം ഒരു സൈഡ് കുറച്ചു വെന്തതിനുശേഷം ഇതിനു മുകളിലായി പിസ്സ സോസ് അല്ലെങ്കിൽ ടൊമാറ്റോ സോസ് ചേർത്ത് കൊടുക്കുക.

അതിനുമുകളിലായി കാപ്സിക്കം തക്കാളി എന്നിവ ചേർത്ത് കൊടുക്കുക മുകളിലായി നിറയെ ചീസ് ചേർത്തു കൊടുത്തു മൂടിവച്ച് അഞ്ചു മിനിറ്റ് വേവിക്കുക അഞ്ച് മിനിറ്റിനുശേഷം തുറന്നുനോക്കുമ്പോൾ ചീസ് എല്ലാം നല്ലപോലെ അലി ഞ്ഞിട്ടുണ്ടാകും സൂപ്പർ ടേസ്റ്റിൽ ഉള്ളപിസ്സ പാൻ കേക്ക് റെഡി..

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here