കിംച്ചി – ഒരു കൊറിയൻ സാലഡ്
ആവശ്യമായ ചേരുവകൾ
* കാബ്ബജ് – 200 ഗ്രാം
* ഉപ്പ് – 1 ടീസ്പൂൺ
* ഇഞ്ചി – ചെറിയൊരു കഷ്ണം
* വെളുത്തുള്ളി – 2 – 3 അല്ലി
* പഞ്ചസാര – 1/2 ടീസ്പൂൺ
* സോയ സോസ് – 2 ടേബിൾസ്പൂൺ
* വിനാഗിരി – 1 1/2 ടേബിൾസ്പൂൺ
* സ്പ്രിങ് ഒനിയൻ (ഉള്ളിത്തണ്ട്) – ആവശ്യത്തിന്
* ചില്ലി ഫ്ളൈക്സ് (ഉണക്കമുളക് ചതച്ചത്) – 1 ടേബിൾസ്പൂൺ
ഉണ്ടാക്കുന്ന വിധം
കാബ്ബജ് വളരെ വലുതായി മുറിച്ചു ഓരോ ലയറും വേർതിരിച്ചെടുത്തു ഉപ്പ് ചേർത്ത് മാരിനേറ്റ് ചെയ്തു 3 മണിക്കൂർ കഴിഞ്ഞു ഊറി വന്ന വെള്ളവും കാബ്ബജ്യിൽ ഉള്ള വെള്ളവും പിഴിഞ്ഞ് കളഞ്ഞു കാബ്ബജ്യിലോട്ടു ഇഞ്ചിയും വെളുത്തുള്ളിയും ചെറുതായി മുറിച്ചത്, പഞ്ചസാര, സോയ സോസ്, വിനാഗിരി, ഉള്ളിത്തണ്ട്, ഉണക്കമുളക് ചതച്ചത് എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്തു 24 മണിക്കൂറിനു ശേഷം (മിനിമം) തുറന്നു ഉപയോഗിക്കാം.വളരെ ഹെൽത്തിയും ടേസ്റ്റിയും ആണ്.
നോട്ട് : ഡയറ്റ് ചെയ്യുന്നവർക്ക് വളരെ നല്ലൊരു സാലഡ് ആണിത്
ചപ്പാത്തിയുടെ കൂടെ നല്ലൊരു വെജ് കോംബോ ആണ്
വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.