Home Recipes ഹായ് ഇന്ന് നമുക്ക് ദോശ യുടെയും ഇഡ്ഡലി യുടെയും ചോറിന്റെയും കൂടെ കഴിക്കാൻ പറ്റിയ ഒരു...

ഹായ് ഇന്ന് നമുക്ക് ദോശ യുടെയും ഇഡ്ഡലി യുടെയും ചോറിന്റെയും കൂടെ കഴിക്കാൻ പറ്റിയ ഒരു ചമ്മന്തി ഉണ്ടാക്കിയാലോ. നല്ല പുളിയും എരിവും ഉള്ള ഒരു ചമ്മന്തി ആണേ.. വളരെ എളുപ്പം തയ്യാറാക്കുവാൻ പറ്റിയ ഒരു റെസിപ്പി ആണ്…

ചമ്മന്തി

ചേരുവകൾ:

എണ്ണ -ഒരു ടേബിൾസ്പൂൺ
കടലപ്പരിപ്പ് – ഒരു ടേബിൾ സ്പൂൺ
ഇഞ്ചി – ഒരു ചെറിയ കഷണം
പച്ചമുളക് – രണ്ടെണ്ണം
ചെറിയ ഉള്ളി – നാല് എണ്ണം
കറിവേപ്പില- ആവശ്യത്തിന്
തക്കാളി – ഒരു വലുത്
തേങ്ങ ചിരകിയത് – അരക്കപ്പ്
കടുക് – കാൽ ടീസ്പൂൺ
വറ്റൽ മുളക് – ഒരെണ്ണം

ഉണ്ടാക്കുന്ന വിധം:

ആദ്യം തന്നെ എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ കടലപ്പരിപ്പ് ഇട്ടുകൊടുക്കുക. അത് നന്നായി മൂത്തുവരുമ്പോൾ ഇഞ്ചിയും പച്ചമുളകും ഉള്ളിയും കറിവേപ്പിലയും ഇട്ടു കൊടുത്ത വഴറ്റുക. അതിനുശേഷം തക്കാളി അരിഞ്ഞതും കൂടെ ചേർത്ത് നല്ലപോലെ വഴറ്റി എടുക്കുക. തക്കാളി എല്ലാം വെന്തു നല്ല കുഴഞ്ഞ പരുവത്തിൽ ആകുമ്പോൾ തീ കെടുത്താം.

ഇനി മിക്സിയുടെ ചെറിയ ജാർ എടുത്ത് അതിലേക്ക് തേങ്ങയും വഴറ്റിയെടുത്ത തക്കാളിയുടെ കൂട്ടും ചേർത്ത് നല്ലപോലെ അരച്ചെടുക്കുക.
ഇനി താളിക്കാൻ വേണ്ടിയിട്ട് ഒരു പാത്രത്തിൽ എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ കടുകും വറ്റൽ മുളകും കറിവേപ്പിലയും ഇട്ട് മൂപ്പിക്കുക.
ഇനി ഈ താളിപ്പ് അരച്ചുവെച്ച ചമ്മന്തിയിൽ ചേർത്ത് ഇളക്കി എടുക്കാം.
അങ്ങനെ നമ്മുടെ സ്വാദിഷ്ടമായ ചമ്മന്തി തയ്യാർ.

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here