അമൃത പൊടി കൊണ്ടുള്ള സ്നാക്ക്
ചേരുവകളും തയ്യാറാക്കുന്ന വിധവും
അമൃതം പൊടി 3 ടേബിൾ സ്പൂൺ
ഇഞ്ചി വെളുത്തുള്ളി കാൽ ടീസ്പൂൺ വീതം.
പച്ചമുളക് അരടീസ്പൂൺ.
രണ്ടു ഉരുളക്കിഴങ്ങ് വേവിച്ച് സ്മാഷ് ചെയ്തത്.
രണ്ടു മുട്ട കുരുമുളകും ഉപ്പും ചേർത്ത് ചിക്കി എടുത്തത്.
കശ്മീരി ചില്ലി കാൽ ടീസ്പൂൺ.
മല്ലിയില അല്പം.
ഈ ചേരുവകൾ മുഴുവൻ നന്നായി മിക്സ് ആക്കി ചപ്പാത്തിക്ക് കുഴയ്ക്കുന്നതുപോലെ കുഴച്ചെടുക്കുക.ശേഷം ഒരു ഒരു പരന്ന പാത്രത്തിൽ നന്നായി പരത്തുക. ഇത് ഒരു കത്തി ഉപയോഗിച്ച് നമുക്ക് വേണ്ട ഷേപ്പിൽ കട്ട് ചെയ്ത് എടുക്കുക. ഒരു പാനിൽ മൂന്ന് ടേബിൾ സ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക.
എണ്ണ ചൂടാകുമ്പോൾ നമ്മൾ കട്ട് ചെയ്ത് മാറ്റിവെച്ച പീസുകൾ ഓരോന്നായി ഇട്ടു കൊടുക്കുക. 5 മിനിറ്റ് ശേഷം തിരിച്ചിടുക. ഇതുപോലെ മുഴുവനും വറുത്തെടുക്കുക. കിടിലൻ ആയിട്ടുള്ള നാലുമണി പലഹാരം തയ്യാർ.. കുട്ടികൾക്കും വലിയവർക്കും ഒത്തിരി ഇഷ്ടപ്പെടുന്ന ഒരു പലഹാരമാണിത് അപ്പോൾ എല്ലാവരും ട്രൈ ചെയ്തു നോക്കൂ…
വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.