ചിക്കൻ ഷവർമ പ്ലേറ്റ്
ചേരുവകൾ
സലാഡ്
കാബേജ് ഒരു കപ്പ്
ക്യാപ്സിക്കം അരക്കപ്പ്
തക്കാളി അര കപ്പ്
സവാള അര കപ്പ്
ഉപ്പ് ആവശ്യത്തിന്
നാരങ്ങനീര് രണ്ട് ടീസ്പൂൺ
കുരുമുളകുപൊടി കാൽ ടീസ്പൂൺ
ഒരു ബൗളിലേക്ക് എല്ലാം ചേർത്തതിനുശേഷം മിക്സ് ചെയ്ത് മാറ്റി വെക്കുക
Thahini paste
വെളുത്ത എള്ള് രണ്ട് ടേബിൾസ്പൂൺ
വെളുത്തുള്ളി നാല് അല്ലി
മയോണൈസ് അരക്കപ്പ്
ഓയിൽ ഒരു ടേബിൾ സ്പൂൺ
നാരങ്ങാനീര് രണ്ട് ടീസ്പൂൺ
കുരുമുളകുപൊടി അര ടീസ്പൂൺ
എല്ലാം കൂടെ മിക്സിയിൽ നല്ലപോലെ അരച്ചെടുക്കുക
ചിക്കൻ അര കിലോ
കുരുമുളകുപൊടി അര ടീസ്പൂൺ
ജീരകപ്പൊടി ഒരു ടീസ്പൂൺ
ഗരംമസാല ഒരു ടീസ്പൂൺ
ഉപ്പ് ആവശ്യത്തിന്
മഞ്ഞൾപ്പൊടി അര ടീസ്പൂൺ
മുളക് ചതച്ചത് അര ടീസ്പൂൺ
ഇഞ്ചി വെളുത്തുള്ളി ചെറുതായി അരിഞ്ഞത് ഒരു ടേബിൾ സ്പൂൺ
നാരങ്ങനീര് 2 ടീ സ്പൂൺ
മല്ലിപ്പൊടി ഒരു ടീസ്പൂൺ
തൈര് അര കപ്പ്
ഓയിൽ ഒരു ടേബിൾ സ്പൂൺ
ചിക്കൻ ഇതിലേക്ക് എല്ലാ ചേരുവകളും ചേർത്ത് നല്ലപോലെ മിക്സ് ആക്കിയതിന് ശേഷം 20 മിനിറ്റ് മാറ്റി വയ്ക്കുക അതിനുശേഷം ഒരു പാനിൽ കുറച്ച് ഓയിൽ ഒഴിച്ച് മീഡിയം തീയിൽ വച്ച് ഫ്രൈ ചെയ്ത് മാറ്റിയെടുക്കുക
കുബൂസ്
ചില്ലി ഗാർലിക് സോസ്
ഷവർമ പ്ലേറ്റ് സെറ്റ് ചെയ്യാനായി ഒരു കുബ്ബൂസ് എടുക്കുക ഇതിനു മുകളിലായി കുറച്ച് ചില്ലി ഗാർലിക് സോസ് അല്ലെങ്കിൽ ടൊമാറ്റോ സോസ് ചേർത്ത് കൊടുക്കുക മുകളിലായി താഹിനി പേസ്റ്റ് ചേർത്ത് കൊടുക്കുക കുറച്ച് സലാഡ് വെച്ചു കൊടുക്കുക അതിനുമുകളിലായി കുറച്ച് ചിക്കൻ ചേർത്ത് കൊടുക്കുക ഇനി സാധാരണപോലെ കുബൂസ് റോൾ ചെയ്തെടുത്ത മാറ്റിവയ്ക്കാം.
അതിനുശേഷം ഷവർമ പ്ലേസ് സെറ്റ് ചെയ്യാനായി ഒരു പ്ലേറ്റിലേക്ക് ബാക്കി വറുത്തു വെച്ചിട്ടുള്ള ചിക്കൻ ചേർത്തു കൊടുക്കാം സലാഡ് ചേർത്ത് കൊടുക്കുക റോൾ എടുത്തിട്ടുള്ള ഒരു ചിക്കൻ ഷവർമ വെച്ചു കൊടുക്കുക ഒരുകുബൂസ് രണ്ടാക്കി മുറിച്ചു വെച്ചു കൊടുക്കുക തഹിനി പേസ്റ്റും ചില്ലി ഗാർലിക് സോസ് വെക്കുക സൂപ്പർ ടേസ്റ്റിൽ പെർഫെക്ട് ആയിട്ടുള്ള ചിക്കൻ ഷവർമ പ്ലേറ്റ് റെഡിയായി
വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.