അടപ്രഥമൻ
Ingredients
3cup rice flour
2tsp sugar
1/4tsp salt
2tbsp ghee
Water
500g jaggery
2 big size coconut
1 1/2tsp cardamom powder
1tsp jeera powder
1/2tsp dry ginger powder
Cashew nut, raisins
തയ്യാറാക്കുന്ന വിധം
അരിപ്പൊടിയിൽ ഉപ്പും പഞ്ചസാരയും നെയ്യും ചേർത്ത് വെള്ളം ഒഴിച്ച് ഇഡ്ഡലി മാവിന്റെ പരുവത്തിൽ കലക്കി എടുക്കുക. ഇത് വാഴയിലയിൽ കുറച്ചു കുറച്ച് ഒഴിച്ച് മടക്കി കെട്ടി എടുക്കുക. ഇത് തിളച്ചു കൊണ്ടിരിക്കുന്ന വെള്ളത്തിലേക്ക് ഇട്ടു കൊടുത്ത് 12 മിനുട്ട് വേകിക്കുക. അതിനു ശേഷം ഇത് തണുത്ത വെള്ളത്തിലേക്ക് മാറ്റുക. ഇത് തണുത്തു കഴിയുമ്പോൾ അട ഇളക്കി മാറ്റി കഴുകി എടുത്തു വെക്കുക. രണ്ടു തേങ്ങയുടെ ഒന്നും രണ്ടും മൂന്നും പാൽ എടുക്കുക ഒരു ചുവടു കട്ടിയുള്ള പാത്രത്തിൽ അരകിലോ ശർക്കര പാനിയാക്കിയത് ഒഴിക്കുക.
ഇത് തിളക്കുമ്പോൾ അടയിട്ട് ഇളക്കുക. ഇത് കുറുകി വരുമ്പോൾ തേങ്ങയുടെ മൂന്നാം പാൽ ചേർക്കുക. ഇത് കുറച്ചു കുറുകുമ്പോൾ രണ്ടാം പാൽ ചേർത്ത് ഇളക്കുക. ഇത് കുറുകി വരുമ്പോൾ ഒരു കപ്പ് പശുവിൻ പാൽ ചേർത്ത് കൊടുക്കുക. ഇത് കുറച്ചു വറ്റി വരുമ്പോൾ തേങ്ങയുടെ ഒന്നാം പാലിൽ ഏലയ്ക്ക ജീരകം ചുക്ക് ഇവയുടെ പൊടികൾ ചേർത്ത് mix ചെയ്തത് ഇതിൽ ഒഴിച്ചു കൊടുത്ത് ഇളക്കി അടുപ്പിൽ നിന്ന് വാങ്ങുക.
ഇതിലോട്ട് വറത്തുവെച്ചിരിക്കുന്ന അണ്ടിപരിപ്പും കിസ്മിസും തേങ്ങയും ചേർത്ത് ഇളക്കുക. നമ്മുടെ tasty യായിട്ടുള അടപ്രഥമൻ തയ്യാർ. എല്ലാവരും ഒന്ന് try ചെയ്ത് നോക്കണേ .
വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.