നുറുക്കു ഗോതമ്പു ഹൽവ
ചേരുവകൾ :
നുറുക്കു ഗോതമ്പ് – 1 കപ്പ്
തേങ്ങാപാൽ – 1 കപ്പ്
വെള്ളം – 2 കപ്പ്
ശർക്കര – 350 -400 ഗ്രാം
നെയ്യ് – 4 ടീസ്പൂൺ
ഉപ്പ് – 1/4 ടീസ്പൂൺ
കശുവണ്ടി – ആവശ്യത്തിന്
എള്ള് – ആവശ്യത്തിന് ( optional )
ഉണ്ടാക്കുന്ന വിധം :
1. നുറുക്ക് ഗോതമ്പ് ആദ്യം തന്നെ നല്ലപോലെ കഴുകിയതിനുശേഷം 3 മണിക്കൂർ വെള്ളത്തിൽ കുതിർക്കുക .
2. കുതിർത്ത ശേഷം ആ വെള്ളം കളഞ്ഞതിനുശേഷം മിക്സിയിൽ ഇട്ടു ഒരു കപ്പ് വെള്ളം കൂടി ചേർത്ത് നല്ലപോലെ അരച്ചെടുക്കുക .എന്നിട്ട് അരിപ്പ കൊണ്ട് നന്നായിട്ട് അരിച്ചു എടുക്കുക . അങ്ങനെ നുറുക്ക് ഗോതമ്പ് പാൽ റെഡി .
3. ശർക്കര 1/2 കപ്പ് വെള്ളത്തിൽ ഉരുക്കി ശർക്കര പാനി ഉണ്ടാക്കുക .
4. ഹൽവ ഉണ്ടാക്കുന്ന പാത്രത്തിലേക്കു നുറുക്കുഗോതമ്പ് പാലും ഒരു കപ്പ് വെള്ളവും തേങ്ങാപ്പാലും ചേർത്ത് ഇളക്കി stove ഇൽ തീ ഓൺ ചെയ്യുക .എന്നിട്ട് നിർത്താതെ ഇളക്കി കൊണ്ടിരിക്കുക .
5. കുറുകി വരുമ്പോൾ ശർക്കര പാനിയും ചേർക്കുക .കുറിച്ച് നെയ്യും ചേർക്കുക . എന്നിട്ട് നന്നായിട്ട് കുറുക്കി എടുക്കുക .ഇടയ്ക്കിടെ കുറിച്ച് നെയ്യ് ചേർക്കുക . ഒരു നുള്ള് ഉപ്പും ചേർക്കുക .
6. ഒരു 30 മിനിറ്റ് കഴിയുമ്പോൾ നന്നായിട്ട് കുറുകി വരും . അപ്പോൾ കശുവണ്ടി ചേർക്കുക കൂടെ നെയ്യും . എന്നിട്ട് വീണ്ടും ഇളക്കികൊണ്ട് ഇരിക്കണം .
7. 40 മിനിറ്റ് ആകുമ്പോഴേക്കും ഹൽവ റെഡി ആയിട്ടുണ്ടാകും . പാനിൽ നിന്ന് വിട്ടു പോരുന്ന പരുവം ആകും . നെയ്യ് ഒക്കെ തെളിയും . കുറച്ച് എള്ള്കൂടെ ചേർക്കുക
8. ചൂടോടെ വേറെ പാത്രത്തിലേക്കു മാറ്റി തണുക്കാൻ വക്കുക . തണുത്തതിനു ശേഷം മുറിച്ചു ഉപയോഗിക്കാം
വിശദമായ വീഡിയോ കാണുന്നതിനായി താഴെക്കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.