Home Recipes ചിക്കൻ പിസ്സ അലുമിനിയം ചെമ്പട്ടിയിൽ ഒരു ചിക്കൻ പിസ്സ

ചിക്കൻ പിസ്സ അലുമിനിയം ചെമ്പട്ടിയിൽ ഒരു ചിക്കൻ പിസ്സ

Ingredients

മൈദ :1 1/2കപ്പ്‌
യീസ്റ്റ് :1tsp
പഞ്ചസാര:1tbsp
ഇളംചൂട് പാൽ:1/2cup
ഒലിവ് ഓയിൽ:2tbsp
ഉപ്പ് പാകത്തിന്
പിസ്സ സോസ്
മോസിറില്ല ചീസ്
ചിക്കൻ പൊരിച്ചത് (Red chilly powder+Turmeric powder+Garam masala+Ginger garlic paste+Salt+Oil)
ക്യാപ്സികം
സവാള
ഒലിവ്
ഒറിഗാനോ
ഉണക്ക മുളക് ചെറുതായി പൊടിച്ചത്

ആദ്യം ഈസ്റ്റും പഞ്ചസാരയും ഇളം ചൂട് പാലിൽ യോചിപ്പിച്ച പൊങ്ങാൻ വേണ്ടി 10 മിനിറ്റ് വെക്കണം. പൊങ്ങി വന്നതിന് ശേഷം മറ്റൊരു ബൗൾ എടുത്ത് അതിൽ മൈദ ഇട്ട് കൊടുത്ത് അതിലേക്ക് ആവശ്യത്തിനുള്ള ഉപ്പും പൊങ്ങാൻ വെച്ച മിക്സും ചേർത്ത് നന്നായി കുഴക്കാം. ഇനി ഇതിലേക്ക് ഒലിവ് ഓയിൽ ചേർത്ത് നന്നായി കുഴക്കം. 2, 3മണിക്കൂർ പൊങ്ങാൻ വേണ്ടി വെക്കാം. പൊങ്ങി വന്ന ശേഷം ഞാനിവിടെ പിസ്സ ഉണ്ടാക്കുന്നത് പിടി പോയ ഫ്രൈപാൻ ചരുവയിൽ വെച്ചാണ്. പാനിൽ ഒലിവ് ഓയിൽ തടവിയ ശേഷം മാവ് ഇട്ട് പരത്തിയെടുക്കാം എന്നിട്ട് ഫോർക് കൊണ്ട് കുത്തി കൊടുക്കാം. മനസിലായില്ലേൽ വീഡിയോ കാണുവോണ്ടു ലിങ്ക് കൊടുത്തിട്ടുണ്ട്. ഇനി മുകളിൽ പിസ്സ സോസ് പുരട്ടി അതിനുമുകളിൽ mozzerella ചീസ് ഗ്രേറ്റ് ചെയ്തത് വിതറി അതിനു മുകളിൽ ചിക്കൻ പൊരിച്ചതും വെജിറ്റബ്ൾസ് ഉം ഒറിഗാനോയും ഉണക്ക മുളക് പൊടിച്ചതും ഇട്ട് കൊടുക്കാം. അതിന് മുകളിൽ വീണ്ടും ചീസ് ഇട്ട് കൊടുക്കാം. ഇനി ഒരു ചരുവം എടുത്തു അതിൽ ഉപ്പ് ഇട്ട് മുകളിൽ റിങ് സ്റ്റാൻഡ് വെച്ച് ചൂടാവാൻ വെക്കുക. നന്നായി ചൂടാവുമ്പോൾ പാൻ അതിൽ ഇറക്കിവെച് അടപ്പ് കൊണ്ട് ചരുവം അടച്ചു ചെറുതീയിൽ 20 മിനിറ്റ് വേവിക്കാം. പിസ്സ റെഡി.

LEAVE A REPLY

Please enter your comment!
Please enter your name here