Home Biriyani വിവിധ രീതികളിൽ ഫ്രൈഡ് റൈസ് നമ്മൾ തയ്യാറാക്കാറുണ്ട്. പാർട്ടികളിൽ വിളമ്പുന്ന നാടൻ ഫ്രൈഡ് റൈസ്ൻ്റെ രുചി...

വിവിധ രീതികളിൽ ഫ്രൈഡ് റൈസ് നമ്മൾ തയ്യാറാക്കാറുണ്ട്. പാർട്ടികളിൽ വിളമ്പുന്ന നാടൻ ഫ്രൈഡ് റൈസ്ൻ്റെ രുചി ഒന്ന് വേറെ തന്നെയാണ് . തയ്യാറാക്കാൻ എളുപ്പവുമാണ്… എല്ലാവരും ട്രൈ ചെയ്തു നോക്കു തീർച്ചയായും നിങ്ങൾക്ക് എല്ലാവർക്കും വളരെയധികം ഇഷ്ടമാകും….

ചേരുവകൾ

ബസ്മതി അരി / കൈമ അരി – 2 കപ്പ്
നെയ്യ് – 2+3 ടേബിൾ സ്പൂൺ
ക്യാരറ്റ് -2
ബീൻസ് -15
സവാള -1
വെള്ളം- 3 കപ്പ്
ഉപ്പ് – ആവശ്യത്തിന്
അണ്ടിപ്പരിപ്പ് -ഒരുപിടി
ഉണക്ക മുന്തിരി -ഒരു പിടി
മല്ലിയില – ഒരു ടേബിൾ സ്പൂൺ
പുതിനയില -ഒരു ടേബിൾ സ്പൂൺ
തക്കോലം-1
ഏലയ്ക്ക -5
ഗ്രാമ്പു -4
കറുവപ്പട്ട -ഒരു ചെറിയ കഷണം
കുരുമുളക്- ഒരു ടീസ്പൂൺ

തയ്യാറാക്കുന്ന വിധം

അരി നന്നായി കഴുകി അര മണിക്കൂർ വെള്ളത്തിൽ കുതിർത്തുവെക്കുക.
ക്യാരറ്റും, ബീൻസും, സവാളയും കനം കുറച്ച് അരിഞ്ഞ് എടുക്കുക.
ചുവട് കട്ടിയുള്ള ഒരു പാത്രത്തിൽ രണ്ട് ടേബിൾ സ്പൂൺ നെയ്യ് ചൂടാക്കി ക്യാരറ്റും ബീൻസും വഴറ്റിയെടുക്കുക. നല്ല ചൂടിൽ തന്നെ 5 മിനിറ്റ് വഴറ്റിയെടുക്കണം.

ഇതേ പാത്രത്തിൽ 3 ടേബിൾസ്പൂൺ നെയ്യൊഴിച്ച് ചൂടാക്കുക. കനം കുറച്ച് നീളത്തിൽ അരിഞ്ഞ സവാള ബ്രൗൺ നിറത്തിൽ വറുത്ത് കോരുക. അണ്ടിപ്പരിപ്പും, ഉണക്കമുന്തിരിയും ഇട്ട് മൂപ്പിച്ച് എടുക്കുക.
ഈ സമയം തന്നെ ഒരു പ്രഷർ കുക്കറിൽ മൂന്ന് കപ്പ് വെള്ളം ആവശ്യത്തിന് ഉപ്പും ചേർത്ത് തിളപ്പിക്കാൻ വെക്കുക. ഒരു കപ്പ് അരി പ്രഷർ കുക്കറിൽ വേവിക്കാൻ ഒന്നരക്കപ്പ് വെള്ളം ആണ് വേണ്ടത്.
ഇതേ നെയ്യിൽ ഏലയ്ക്ക, ഗ്രാമ്പു, കറുവപ്പട്ട തക്കോലം, കുരുമുളക് ഇവ വഴറ്റുക. ഇതിലേക്ക് അരിയിട്ട് ചെറിയ തീയിൽ മൂന്ന് മിനിറ്റ് വഴറ്റിയെടുക്കുക.

പ്രഷർ കുക്കറിലെ വെള്ളം തിളയ്ക്കുമ്പോൾ അതിലേക്ക് അരിയിടുക. കുക്കർ അടച്ച് ആവി നന്നായി വരുമ്പോൾ വിസിൽ ഇടുക.
തീ നന്നായി കുറച്ച് 5 മിനിറ്റ് വേവിച്ച ശേഷം കുക്കർ ചൂടിൽ നിന്നും മാറ്റാം. ആവി പോയ ശേഷം കുക്കർ തുറക്കുമ്പോൾ അരി കറക്റ്റ് പരുവത്തിൽ വെന്തുകിട്ടും.

ഇതിലേക്ക് ചെറുതായി അരിഞ്ഞ മല്ലിയില ,പുതിനയില, വഴറ്റിയെടുത്ത ക്യാരറ്റ്, ബീൻസ്, വറുത്ത സവാള, അണ്ടിപ്പരിപ്പ്, ഉണക്കമുന്തിരി എന്നിവ ചേർത്ത് ഇളക്കി യോജിപ്പിക്കുക.
രുചികരമായ നാടൻ ഫ്രൈഡ് റൈസ് തയ്യാർ.
ചിക്കൻ കറിയോ, വെജിറ്റബിൾ കുറുമയോ, ചേർത്ത് കഴിക്കാം.

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here