സേമിയ ദോശ
ചേരുവകൾ
സേമിയ 1 കപ്പ്
അരിപൊടി.1/2 കപ്പ്
റവ.1/2 കപ്പ്
തൈര്.1/2 കപ്പ്
ഇഞ്ചി ഒരു ടേബിൾ സ്പൂൺ
പച്ചമുളക് രണ്ടെണ്ണം ചെറുതായി അരിഞ്ഞത് സവാള അരിഞ്ഞത് ഒരു ടേബിൾസ്പൂൺ
മല്ലിയില ഒരു ടേബിൾ സ്പൂൺ
ജീരകം ഒരു ടീസ്പൂൺ
കറിവേപ്പില കുറച്ച്
ഉപ്പ് ആവശ്യത്തിന്
വെള്ളം മൂന്ന് കപ്പ് ഉപ്പ് ആവശ്യത്തിന്
തയ്യാറാക്കേണ്ട വിധം.
സേമിയ ഒരു ചട്ടിയിൽ ഇട്ട് ഗോൾഡൻ കളറിൽ ഫ്രൈ ചെയ്ത് മാറ്റിയെടുക്കുക ഫ്രൈ ചെയ്തിട്ടുള്ള സേമിയ ഒരു ബൗളിലേക്ക് മാറ്റി കൊടുക്കാം ഇതിലേക്ക് ബാക്കി എല്ലാ ചേരുവകളും ചേർത്ത് നല്ലപോലെ മിക്സ് ആക്കി 10 മിനിറ്റ് മാറ്റി വയ്ക്കുക അതിനുശേഷം സേമിയ കുതിർന്ന വന്നിട്ടുണ്ടാകും ഇനി ഒരു പാൻ ചൂടാകുമ്പോൾ രണ്ട് തവി മാവ് കോരി ഒഴിച്ച് കൊടുക്കാം നീർദോശ ഉണ്ടാക്കുന്നതുപോലെ വേണം റെഡിയാക്കി എടുക്കാൻ. ഒരു സൈഡ് നല്ലപോലെ മൊരി ഞ്ഞതിനുശേഷം മാറ്റിയെടുക്കാം.
വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.