Home Curry ചിക്കൻ കറിയുടെ രുചിയിലൊരു കോളിഫ്ലവർ മസാല .കോളിഫ്ലവർ ഇഷ്ടമില്ലാത്തവർക് വരെ ഇഷ്ടമാകും ഗോബി മസാല ഇതാ...

ചിക്കൻ കറിയുടെ രുചിയിലൊരു കോളിഫ്ലവർ മസാല .കോളിഫ്ലവർ ഇഷ്ടമില്ലാത്തവർക് വരെ ഇഷ്ടമാകും ഗോബി മസാല ഇതാ . എല്ലാവരും ട്രൈ ചെയ്തു നോക്കു നിങ്ങൾക്ക് തീർച്ചയായും ഇഷ്ടപെടും ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ. സിമ്പിളായി തയ്യാറാക്കാൻ കഴിയുന്ന ടേസ്റ്റ് റെസിപ്പി ആണ്.

കോളിഫ്ലവർ മസാല .

ചേരുവകൾ

കോളിഫ്ലവർ – ഒന്നിന്റെ പകുതി
സവാള – 2
തക്കാളി – 2
പച്ചമുളക് – 2
ഇഞ്ചിവെളുത്തുള്ളി- 1tbs
മുളക്പൊടി – ഒന്നര tbs
മല്ലിപ്പൊടി – 1tbs
മഞ്ഞൾപൊടി – അരടീസ്പൂൺ
ഗരം മസാല – അരടീസ്പൂൺ
വലിയ ജീരകം ചതച്ചത് – അരടീസ്പൂൺ
വെളിച്ചെണ്ണ – 3tbs
കറിവേപ്പില മല്ലിയില – ആവശ്യത്തിന്

ഉണ്ടാകുന്ന വിധം

കോളിഫ്ലവർ മഞ്ഞൾപൊടി ചേർത്ത് 2 മിനുട് തിളപ്പിച്ച് മാറ്റിവെക്കുക .വെളിച്ചെണ്ണ ചൂടാകുമ്പോൾ ഇഞ്ചി വെളുത്തുള്ളി ചതച്ചത് ചേർത്ത് മൂപ്പിക്കുക .ഇതിലേക്കു സവാള പച്ചമുളക് കറിവേപ്പില തക്കാളി ചേർത്ത് വഴറ്റുക .പൊടികളെല്ലാം ചേർത്ത് എണ്ണ തെളിഞ്ഞു വരുമ്പോൾ കോളിഫ്ലവർ ചേർത്ത് ആവശ്യത്തിന് വെള്ളം ഉപ്പ് ചേർത്ത് 5 മിനുട് അടച്ചു വേവിക്കുക .കറിവേപ്പില മല്ലിയില ചേർത്ത് ചൂടോടെ സെർവ് ചെയ്യാം .

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here