ബ്രസ്സൽ സ്പ്രൗട്ട് തോരൻ.
ചേരുവകൾ
1) ബ്രസ്സൽ സ്പ്രൗട്ട് – 500 ഗ്രാം
2) ചുവന്നുള്ളി – 100 ഗ്രാം
3) വെളുത്തുള്ളി – 3 – 4 അല്ലി
4) തേങ്ങ തിരുമ്മിയത് – 1/4 കപ്പ്
5) ജീരകം ചതച്ചത് – 1/2 ടീസ്പൂൺ
6) മഞ്ഞൾപൊടി – 1/4 ടീസ്പൂൺ
7) ഉപ്പ് – 1 ടീസ്പൂൺ
8)വെളിച്ചെണ്ണ – 2 ടേബിൾസ്പൂൺ
9) കടുക് – 1/2 ടീസ്പൂൺ
10) ചുവന്നുള്ളി – രണ്ടു കഷ്ണം
11) കറിവേപ്പില – ഒരു തണ്ട്
തയ്യാറാക്കുന്ന വിധം
• നന്നായി കഴുകി വൃത്തിയാക്കി ബ്രസ്സൽ സ്പ്രൗട്ട് മൂടു ഭാഗം മുറിച്ചു രണ്ടായിട്ടോ ,നാലായിട്ടോ മുറിച്ചു ചോപ്പറിലോ ,കൈകൊണ്ടോ ചെറുതായി മുറിച്ചെടുക്കുക .ഇങ്ങനെ വെളുത്തുള്ളിയും ,ഉള്ളിയും കൂടെ കൂപ്പു ചെയ്യണം .
• ശേഷം ചുവടു കട്ടിയുള്ള പാനിൽ എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ കടുക് പൊട്ടിച്ചു,ചെറിയ ഉള്ളി മൂത്തു വരുമ്പോൾ ,കറിവേപ്പില കൂടെ ചേർത്തുകൊടുക്കണം .ശേഷം ചോപ്പ് ചെയ്ത വെളുത്തുള്ളിയും ,ഉള്ളിയും ചേർത്ത് നന്നായി വഴറ്റി നിറം മാറിവരുമ്പോൾ ബ്രസ്സൽ സ്പ്രൗട്ടും കൂടെ നന്നായിളക്കി മൂടി അടച്ചു വെച്ചു വേവിക്കണം .
• തിരുമ്മിയ തേങ്ങ ,ജീരകം പൊടിച്ചത് ,മഞ്ഞൾപ്പൊടി ,ഉപ്പ് ഇവചേർത്തു ഇളക്കി യോജിപ്പിച്ച് ഈർപ്പം മാറ്റി ഉപയോഗിക്കുക .
വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.