Home Recipes Dominos -ൽ കിട്ടുന്നത് പോലെയുള്ള garlic bread വീട്ടിലുണ്ടാക്കിയാലോ?അതും ഓവനില്ലാതെ…. എല്ലാവരും ട്രൈ ചെയ്തു നോക്കൂ...

Dominos -ൽ കിട്ടുന്നത് പോലെയുള്ള garlic bread വീട്ടിലുണ്ടാക്കിയാലോ?അതും ഓവനില്ലാതെ…. എല്ലാവരും ട്രൈ ചെയ്തു നോക്കൂ തീർച്ചയായും നിങ്ങൾക്ക് എല്ലാവർക്കും വളരെയധികം ഇഷ്ടമാകും…

garlic bread

ചേരുവകൾ:-

മൈദ -2 കപ്പ്
ഉപ്പ് -1/2 TSp
പഞ്ചസാര -1 TbSp
യീസ്റ്റ് -2 TSp
പാൽ -3/4 കപ്പ്
ഓയിൽ -2 TbSp
butter-1/2 cup
വെളുത്തുള്ളി ചെറുതായി അരിഞ്ഞത്-1 TbSp
മല്ലിയില -2TbSp
mozzarella cheese
chilli flakes
oregano

പാകം ചെയ്യുന്ന വിധം:-

ചെറു ചൂടുള്ള പാലിലേക്ക് പഞ്ചസാര,യീസ്റ്റ് ചേർത്തു activate ചെയ്യാൻ മാറ്റി വെക്കുക….
മൈദയിൽ ഉപ്പ് ചേർത്തു മിക്സ് ചെയ്ത് യീസ്റ്റ് മിക്സ് ചേർത്തു നന്നായി കുഴച്ചെടുക്കുക…വേണമെങ്കിൽ ചെറു ചൂടുള്ള വെള്ളം ചേർക്കുക….
ഇതൊരു നനഞ്ഞ തുണി കൊണ്ട് മൂടി ഒരു മണിക്കൂർ മൂടി വെക്കുക…

നാലാമത്തെ ചേരുവ യോജിപ്പിക്കുക…ഇനി മാവ് രണ്ടായി ഭാഗിക്കുക….ഒരെണ്ണം എടുത്ത് വട്ടത്തിൽ പരത്തി അതിനു മുകളിൽ ഗാർലിക് ബട്ടർ പുരട്ടുക….മുകളിൽ ഒറിഗാനോ,chilli flakes ,mozzarella ചീസ് വിതറി ഫോൾഡ് ചെയ്യുക…മുകളിലായി ഗാർലിക് ബട്ടർ പുരട്ടി ഒറിഗാനോ,chilli flakes വിതറുക…ഇതൊരു എണ്ണ തടവിയ പാനിലേക്ക് മാറ്റുക…

അടുപ്പത്തു ഒരു വലിയ pot വെച്ച ഉപ്പ് അടിയിൽ നിരത്തുക….ഒരു സ്റ്റാൻഡ് ഇറക്കി വെച്ച 5 മിനിറ്റ് ഇടത്തരം തീയിലിട്ട് preheat ചെയ്യുക…ഇതിലേക്ക് പാൻ ഇറക്കി വെച്ചു 35-40മിനുട്സ് ചെറിയ തീയിൽ bake ചെയ്തെടുക്കുക…
ഓവനിൽ ചെയ്യാണെങ്കിൽ 180°C-ൽ 20-25മിനുട്സ് bake ചെയ്തെടുക്കുക…

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here