Home Recipes വെറും രണ്ട് പാക്കറ്റ് ബിസ്കറ്റ് കയ്യിൽ ഉണ്ടോ എങ്കിൽ കടയിൽ നിന്ന് വാങ്ങുന്നതിനേക്കാൾ രുചിയിൽ ഒരു...

വെറും രണ്ട് പാക്കറ്റ് ബിസ്കറ്റ് കയ്യിൽ ഉണ്ടോ എങ്കിൽ കടയിൽ നിന്ന് വാങ്ങുന്നതിനേക്കാൾ രുചിയിൽ ഒരു കിടിലൻ ഐസ്ക്രീം വീട്ടിൽ തന്നെ തയ്യാറാക്കാം…

ആവശ്യമുള്ള സാധനങ്ങൾ

ബിസ്ക്കറ്റ്- 2പാക്ക്
പഞ്ചസാര, – ആവശ്യത്തിന്
പാല്-21/2കപ്പ്

തയ്യാറാക്കുന്ന വിധം

രണ്ട് പാക്കറ്റ് ബിസ്കറ്റ് ഒരു മിക്സിയുടെ ജാർ ഇട്ട് നല്ലവണ്ണം പൊടിച്ചെടുക്കുക ശേഷം ഇത് ഒരു പാത്രത്തിലേക്ക് മാറ്റി അരക്കപ്പ് പാലും മിക്സ് ചെയ്ത് മാറ്റിവെക്കുക. ഇനി ഒരു പാനിലേക്ക് രണ്ട് കപ്പ് പാൽ ഒഴിച്ച് അതിനുശേഷം അതിലേക്ക് ആവശ്യത്തിനുള്ള പഞ്ചസാര ഇട്ടു നല്ലവണ്ണം ഇളക്കി കൊടുക്കുക ശേഷം നമ്മൾ തയ്യാറാക്കി മാറ്റിവച്ചിരിക്കുന്ന ബിസ്ക്കറ്റ് മിക്സ് കൂടി ഇതിലേക്ക് ഇട്ട് നല്ലവണ്ണം ഇളക്കി കൊടുക്കാം ശേഷം ഇത് നല്ലവണ്ണം വരുന്നതുവരെ നമുക്ക് ഇളക്കി കൊടുക്കാം പാത്രത്തിൽ നിന്നും വിട്ടുവരുന്ന പരുവമാകുമ്പോൾ സമയത്ത് തീ ഓഫ് ചെയ്യാം ചൂടാറിയ ശേഷം ഒരു നല്ല അടപ്പുള്ള ഒരു ബോക്സിലേക്ക് മാറ്റി കൊടുക്കാം ഇനി ഇത് അടച്ചു വച്ച് ഫ്രീസറിൽ ഒരു രണ്ടുമണിക്കൂർ വെക്കാം രണ്ട് മണിക്കൂറിനുശേഷം ഫ്രീസറിൽ നിന്നും എടുത്ത ഒരു മിക്സിയുടെ ജാർ ഇട്ട് രണ്ട് മിനിറ്റ് അടിച്ചെടുക്കുക രണ്ടു മിനിറ്റ് അടിച്ചെടുത്ത് അതിനുശേഷം വീണ്ടും ഇത് ഒരു പാത്രത്തിലേക്ക് ഒഴിച്ച് അടച്ചുവെച്ച് ഫ്രിഡ്ജിൽ ഒരു എട്ടു മണിക്കൂർ വെക്കുക സ്വാദിഷ്ടമായ ബിസ്ക്കറ്റ് ഐസ്ക്രീം തയ്യാർ..

വെറും രണ്ട് പാക്കറ്റ് ബിസ്കറ്റ് കയ്യിൽ ഉണ്ടോ എങ്കിൽ കടയിൽ നിന്ന് വാങ്ങുന്നതിനേക്കാൾ രുചിയിൽ ഒരു കിടിലൻ ഐസ്ക്രീം വീട്ടിൽ തന്നെ തയ്യാറാക്കാം രുചി നിങ്ങൾക്ക് അത്ഭുതമായിരിക്കും…..

വീഡിയോ കാണാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യൂ ഇഷ്ടമായാൽ ലൈക് ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും കമന്റ് ചെയ്യാനും മറക്കരുത് പ്ലീസ്👇👇👇

ഈ വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കല്ലേ പ്ലീസ്

LEAVE A REPLY

Please enter your comment!
Please enter your name here