Home Curry ചേന ഉപയോഗിച്ച് വീട്ടിൽ വളരെ എളുപ്പത്തിൽ തന്നെ തേങ്ങ അരച്ച കറി ഉണ്ടാക്കുന്ന വിധം ആണ്...

ചേന ഉപയോഗിച്ച് വീട്ടിൽ വളരെ എളുപ്പത്തിൽ തന്നെ തേങ്ങ അരച്ച കറി ഉണ്ടാക്കുന്ന വിധം ആണ് പറയുന്നത്…. എല്ലാവരും ട്രൈ ചെയ്തു നോക്കു തീർച്ചയായും നിങ്ങൾക്ക് എല്ലാവർക്കും വളരെയധികം ഇഷ്ടപ്പെടും…

ചേന കറി

ചേരുവകൾ

ചേന ചതുതുരത്തിൽ ചെറുതായി നുറുക്കിയത്
വെള്ളം:2cup
തക്കാളി:1,chopped
പച്ചമുളക്:2
കറിവേപ്പില:1stem
ചെറിയുള്ളി:5,crushed
വെളുത്തുള്ളി പേസ്റ്റ്:1tsp
മുളക്ക്പൊടി:1tbsp
മഞ്ഞൾപൊടി:1/2tsp
മല്ലിപൊടി:3/4tbsp
വലിയ ജീരകപ്പൊടി:3/4tsp
ഉപ്പ് ആവിശ്യത്തിന്
വെളിച്ചെണ്ണ
കടുക്:1tsp
വറ്റൽ മുളക്

ആദ്യം ഒരു മൺചട്ടി എടുത്ത് അതിലേക്ക് ചേന ഇട്ട് കൊടുക്കാം. പിന്നെ ഇതിലേക്ക് തക്കാളി അരിഞ്ഞത്,പച്ചമുളക്,കറിവേപ്പില, ചെറിയുള്ളി ചതച്ചത്,വെളുത്തുള്ളി പേസ്റ്റ്,മുളക്പൊടി, മഞ്ഞൾപൊടി, മല്ലിപൊടി, ജീരകപ്പൊടി, ഉപ്പ് എന്നിവ ചേർത്തു ഇളക്കി യോചിപ്പിച്ചു അടുപ്പിൽ വെച്ച് തിളപ്പിക്കാം.

തിളച്ചതിന് ശേഷം ചെറിയ തീയിൽ അടച്ചുവെച്ചു വേവിക്കാം.ചേന വേവായതിന് ശേഷം പകുതി ചേന ഉടച്ചു കൊടുക്കാം ശേഷം തേങ്ങ വെള്ളവും ചേർത്തു അരച്ചത് ചേർത്തു ചൂടാക്കാം. ശേഷം തീ ഓഫ് ചെയ്യാം.

ഇനി കറിക്ക് വറുവിടാം. ചെറിയ പാത്രം അടുപ്പിൽ വെച്ച് ചൂടാവുമ്പോൾ വെളിച്ചെണ്ണ ഒഴിച്ച് അതിലേക്ക് കടുക് കറിവേപ്പില വറ്റൽ മുളകിട്ട് ചൂടാവുമ്പോൾ കറിയിലേക്ക് ഒഴിച്ച് യോചിപ്പിക്കാം. ചേന കറി റെഡി.

വിശദമായി വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here