Home Recipes ബേക്കിംഗ് സോഡ ഇല്ലാതെ പഴവും അരിയും അരച്ച് നാടൻ ഉണ്ണിയപ്പം വളരെ ടേസ്റ്റി ആയി കുറഞ്ഞ...

ബേക്കിംഗ് സോഡ ഇല്ലാതെ പഴവും അരിയും അരച്ച് നാടൻ ഉണ്ണിയപ്പം വളരെ ടേസ്റ്റി ആയി കുറഞ്ഞ ചേരുവകൾ ഉപയോഗിച്ച് നമ്മൾക്ക് വീട്ടിൽ തയ്യാറാക്കി എടുക്കാം… എല്ലാവരും ട്രൈ ചെയ്തു നോക്കൂ തീർച്ചയായും നിങ്ങൾക്ക് എല്ലാവർക്കും വളരെയധികം ഇഷ്ടമാകും…

നാടൻ ഉണ്ണിയപ്പം

ചേരുവകൾ

പച്ചരി ———–1cup(170gm)
ശർക്കര——-170gm
ഏലക്കായ—-4
പഴം————–2(ചെറുത്‌)
വെള്ളം ശർക്കര പാനിയാക്കാൻ ഒരു കപ്പ്‌

തയ്യാറാക്കുന്ന വിധം

എല്ലാം ഒരേ കപ്പ്‌ അളവ് ആണ് എടുക്കുന്നത്

അരി നന്നായി കഴുകിയശേഷം 4-6മണിക്കൂർ കുതിർത്തുവെക്കുക
ശർക്കര പാനിയാക്കി ചൂട് ആറാൻ വെയ്ക്കുക. അരിച്ചു മാറ്റുക ശർക്കര പാനി.
അരി വെള്ളം ഊറ്റി മാറ്റി ഇളം ചൂടുള്ള ശർക്കര പാനി ഒഴിച്ച് ഏലക്കായ കൂടെ ചേർത്ത് അരയ്ക്കുക തരുത്തരുപ്പോടെ കട്ടിയായി.8മണിക്കൂർ വെച്ചതിനുശേഷം ചുട്ടെടുക്കാം.

ഉടൻ തന്നെ ഉണ്ടാക്കണമെങ്കിൽ 2നുള്ള് ബേക്കിംഗ് സോഡ ചേർത്ത് ഉണ്ടാക്കാം.
വെളിച്ചെണ്ണ(നെയ്യ്)അപ്പക്കുഴിയിൽ ഒഴിച്ച് ചൂടാവുമ്പോൾ മാവ് മുക്കാൽ ഭാഗം വീതം ഒഴിച്ച് ചുട്ടെടുക്കാം. നല്ല സോഫ്റ്റും പുറത്തു മൊരിഞ്ഞതുമായ നാടൻ ഉണ്ണിയപ്പം റെഡി. അടുത്ത ദിവസത്തേക്ക് രുചി കൂടും സോഫ്റ്റും

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here