Home Recipes ക്യാരറ്റ് റൈസ് ഹായ്, ഇന്ന് നമ്മൾ വന്നിട്ടുള്ളത് വെറും 10 മിനിറ്റ് കൊണ്ട് ഉണ്ടാക്കാൻ...

ക്യാരറ്റ് റൈസ് ഹായ്, ഇന്ന് നമ്മൾ വന്നിട്ടുള്ളത് വെറും 10 മിനിറ്റ് കൊണ്ട് ഉണ്ടാക്കാൻ പറ്റിയ നല്ല രുചിയുള്ള ഒരു റൈസ് ആണ്. ഇതുണ്ടെങ്കിൽ വേറെ കറി ഒന്നും വേണ്ട. കുട്ടികൾക്ക് ആയാലും മുതിർന്നവർക്ക് ആയാലും ലഞ്ച് ബോക്സിൽ കൊടുത്തു വിടാൻ പറ്റിയ നല്ല അടിപൊളി റെസിപ്പി ആണ്. എല്ലാവരും ഒന്ന് ട്രൈ ചെയ്തു നോക്കണേ.

ക്യാരറ്റ് റൈസ് 🥕🥕

ഹായ്, ഇന്ന് നമ്മൾ വന്നിട്ടുള്ളത് വെറും 10 മിനിറ്റ് കൊണ്ട് ഉണ്ടാക്കാൻ പറ്റിയ നല്ല രുചിയുള്ള ഒരു റൈസ് ആണ്. ഇതുണ്ടെങ്കിൽ വേറെ കറി ഒന്നും വേണ്ട. കുട്ടികൾക്ക് ആയാലും മുതിർന്നവർക്ക് ആയാലും ലഞ്ച് ബോക്സിൽ കൊടുത്തു വിടാൻ പറ്റിയ നല്ല അടിപൊളി റെസിപ്പി ആണ്. എല്ലാവരും ഒന്ന് ട്രൈ ചെയ്തു നോക്കണേ.

ചേരുവകൾ:

ക്യാരറ്റ്- ഒരു കപ്പ് ഗ്രേറ്റ് ചെയ്തത്
ബസ്മതി അരി – ഒരു കപ്പ് വേവിച്ചത്
എണ്ണ – ഒന്നര ടേബിൾ സ്പൂൺ
കറുകയില – രണ്ടെണ്ണം
കറുവപ്പട്ട- ഒരെണ്ണം
ഗ്രാമ്പൂ – നാലെണ്ണം
ഏലക്കായ – നാലെണ്ണം
കശുവണ്ടി – പത്തെണ്ണം
സവോള- ഒരെണ്ണം ചെറുതായി അരിഞ്ഞത്
പച്ചമുളക്- രണ്ടെണ്ണം
സാമ്പാർ പൊടി -ഒരു ടീസ്പൂൺ
കറിവേപ്പില -ആവശ്യത്തിന്
മല്ലിയില – ആവശ്യത്തിന്
ചെറുനാരങ്ങാനീര് – ഒരു ടീസ്പൂൺ
ഉപ്പ് -ആവശ്യത്തിന്

ഉണ്ടാക്കുന്ന വിധം:

ഒരു പാൻ വെച്ച് ചൂടാകുമ്പോൾ എണ്ണ ഒഴിച്ചു കൊടുക്കുക. എണ്ണ ചൂടാകുമ്പോൾ അതിലോട്ട് കറുകയില, കറുവപ്പട്ട, ഗ്രാമ്പൂ, ഏലക്കായ, കശുവണ്ടി എല്ലാം ഇട്ട് നല്ലപോലെ മൂപ്പിക്കുക. ഇനി അതിലോട്ട് സവാള അരിഞ്ഞതും പച്ചമുളകും കറിവേപ്പിലയും കൊടുക്കുക.സവാള നല്ല സോഫ്റ്റ് ആയിട്ട് കിട്ടുമ്പോൾ അതിലോട്ട് ക്യാരറ്റ് ഗ്രേറ്റ് ചെയ്തത് ചേർത്തു കൊടുക്കുക. നല്ലപോലെ ക്യാരറ്റ് വഴറ്റിയെടുക്കുക.ക്യാരറ്റ് പച്ചമണം ഒക്കെ മാറുമ്പോൾഅതിലോട്ട് ആവശ്യത്തിന് ഉപ്പും അതേപോലെതന്നെ സാമ്പാർ പൊടിയും ചേർത്ത് ഇളക്കി യോജിപ്പിക്കുക. ഇനി അതിലേക്ക് വേവിച്ച വെച്ചിട്ടുള്ള ചോറ് കൂടെ ചേർത്ത് ഇളക്കുക. അവസാനം കുറച്ച് മല്ലിയിലയും ചെറുനാരങ്ങാനീരും ചേർത്ത് ഇളക്കി യോജിപ്പിക്കുക. നല്ല ചൂടോടെ കൂടെ വിളമ്പാം.

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

 

LEAVE A REPLY

Please enter your comment!
Please enter your name here