Home Recipes കുഴി അപ്പം | Kuzhi appam ഉണ്ണിയപ്പം ഒക്കെ പോലെ നല്ല ടേസ്റ്റി ആയിട്ടുള്ള...

കുഴി അപ്പം | Kuzhi appam ഉണ്ണിയപ്പം ഒക്കെ പോലെ നല്ല ടേസ്റ്റി ആയിട്ടുള്ള ഒരു നാലുമണി പലഹാരം ആണിത് .തണുത്ത ശേഷം അടച്ചു സൂക്ഷിച്ചാൽ മൂന്ന് ദിവസം ഒക്കെ കേടാകാതെ ഇരിക്കും . എല്ലാവരും ട്രൈ ചെയ്തു നോക്കു നിങ്ങൾക്ക് തീർച്ചയായും ഇഷ്ടപെടും. ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ

കുഴി അപ്പം | Kuzhi appam

ഉണ്ണിയപ്പം ഒക്കെ പോലെ നല്ല ടേസ്റ്റി ആയിട്ടുള്ള ഒരു നാലുമണി പലഹാരം ആണിത് .തണുത്ത ശേഷം അടച്ചു സൂക്ഷിച്ചാൽ മൂന്ന് ദിവസം ഒക്കെ കേടാകാതെ ഇരിക്കും .

ചേരുവകൾ

റവ -1/2 cup

മൈദാ-1/2 cup

അരിപൊടി-1/2 cup

പഞ്ചസാര-3/4 cup

പാൽ-1/2 cup

ഉപ്പ്-ആവശ്യത്തിന്

നെയ്യ്-1 tsp

ഏലക്ക പൊടി -1/2 tsp

എണ്ണ-ആവശ്യത്തിന്

തയ്യാറാക്കേണ്ട വിധം

റവ,മൈദാ ,അരിപൊടി ,പഞ്ചസാര ,ഉപ്പ് ,പാൽ എന്നിവ യോജിപ്പിക്കുക.ഇതിലേക്ക് ആവശ്യത്തിന് വെള്ളം ചേർത്ത് ഇഡലി മാവ് പരുവത്തിൽ ആക്കുക .ഇത് ഒരു മണിക്കൂർ അടച്ചു മാറ്റി വച്ച ശേഷം ഏലക്കാപ്പൊടി,നെയ്യ് എന്നിവ ചേർക്കുക .മാവ് കട്ടിയായി പോയെങ്കിൽ കുറച്ചു വെള്ളവും ചേർക്കാം .അതിനു ശേഷം ഉണ്ണിയപ്പച്ചട്ടിയിൽ തിരിച്ചും മറിച്ചും ഇട്ടു വറുത്തെടുക്കുക .

 

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here