ഉണക്ക ചെമ്മീൻ തീയൽ
Recipe
ingredients
ഉണക്ക ചെമ്മീൻ 60g
തേങ്ങ ചിരകിയത് 11/2 cup
ചുവന്നുള്ളി3/4cup
വെളുത്തുള്ളി 4 അല്ലി
പച്ചമുളക് 1
മല്ലിപ്പൊടി 1 tsp
മുളകുപൊടി 21/2 tbsp
മഞ്ഞൾപ്പൊടി1/4 tsp
ഉലുവപ്പൊടി 2 നുള്ള്
വാളൻപുളി
ഉപ്പ്
കറിവേപ്പില
വെളിച്ചെണ്ണ 3 tbsp
തയ്യാറാക്കുന്ന വിധം
ആദ്യം കൊഞ്ച് വറുത്ത് Clean ചെയ്ത് എടുക്കുക. ചീനച്ചട്ടി ചൂടാക്കുമ്പോൾ തേങ്ങയും അതിനൊപ്പം മൂന്ന് ചുവന്നുള്ളി അരിഞ്ഞതും ഒരു തണ്ട് കറിവേപ്പിലയും ചേർത്ത് വറക്കുക.തേങ്ങ brown colour ആകുമ്പോൾ ഇതിൽ മല്ലി മുളക് ഇവ ചേർത്ത് ഇളക്കിയതിനു ശേഷം Stove off ചെയ്യുക. ഒരു മുപ്പതു Second കൂടി ഇളക്കിയതിനു ശേഷം ഇത് ഒരു പാത്രത്തിലേക്ക് മാറ്റി തണുക്കാൻ വെക്കുക. അതിനു ശേഷം വെള്ളം ചേർക്കാതെ അരച്ചെടുത്ത് മാറ്റി വെക്കുക. ഒരു ചീനച്ചട്ടിയിൽ 3 tbsp വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ അരിഞ്ഞു വെച്ചിരിക്കുന്ന ചുവന്നുള്ളിയും വെളുത്തുള്ളിയും പച്ചമുളകും ഇട്ട് വയട്ടി എടുക്കുക. ഇതിലോട്ട് കഴുകി വെച്ചിരിക്കുന്ന ചെമ്മീൻ ചേർത്ത് രണ്ട് മിനുട്ട് വയട്ടിയതിനു ശേഷം ഇതിലോട്ട് പുളി വെള്ളം ചേർക്കുക. കുറച്ച് വെള്ളവും ഉപ്പും മഞ്ഞൾപ്പൊടിയും ചേർത്ത് 5 മിനുട്ട് വേകിക്കുക. അതിനു ശേഷം അരപ്പ് ചേർത്ത് ഇളക്കുക ആവശ്യത്തിനുള്ള വെള്ളം ചേർക്കുക. രണ്ട് നുള്ള് ഉലുവ പൊടിച്ചതും കൂടി ചേർത്ത് നന്നായി ചൂടായി വരുമ്പോൾ Stoveൽ നിന്ന് വാങ്ങി കടുക് താളിച്ച് ഒഴിക്കുക നമ്മുടെ tasty യായിട്ടുള്ള തീയൽ തയ്യാറായി.
വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.