ചപ്പാത്തിക്കും ചൊറിനും ഒരു കിടിലൻ കറി
‘ രണ്ട് വഴുതനങ്ങ ഉണ്ടെങ്കിൽ എളുപ്പം തയ്യാറാക്കുവാൻ പറ്റിയ ഒരു കിടിലൻ കറി.
കൂടുതൽ ചേരുവകൾ ഒന്നും ഇല്ല്യാതെ നല്ല രുചിയുള്ള കറി ‘
ചേരുവകൾ:
എണ്ണ – ഒരു ടേബിൾസ്പൂൺ
വഴുതനങ്ങ -രണ്ടെണ്ണം
സവാള – ഒരു ചെറുത്
വെളുത്തുള്ളി – 3 അല്ലി
മഞ്ഞൾപ്പൊടി – കാൽ ടീസ്പൂൺ
കാശ്മീരി മുളക് പൊടി – ഒരു ടീസ്പൂൺ
ഉപ്പ് -ആവശ്യത്തിന്
മല്ലിയില -ആവശ്യത്തിന്
ചെറുനാരങ്ങനീര് -ഒരു ടീസ്പൂൺ
ഉണ്ടാക്കുന്ന വിധം:
ഒരു പാൻ ചൂടാക്കി എണ്ണ ഒഴിക്കുക. എണ്ണ നല്ലപോലെ ചൂടാകുമ്പോൾ അതിലേക്ക് വെളുത്തുള്ളി നീളത്തിൽ അരിഞ്ഞു ചേർക്കുക. 10 സെക്കൻഡ് വെളുത്തുള്ളി വഴറ്റിയെടുക്കുക. അതിനു ശേഷം സവാള നീളത്തിൽ അരിഞ്ഞു ചേർക്കുക. സവാള നല്ല സോഫ്റ്റ് ആയി വരുമ്പോൾ വഴുതനങ്ങ നീളത്തിൽ അരിഞ്ഞത് ചേർത്ത് നല്ലപോലെ ഇളക്കുക. ഇനി അതിലേക്ക് മഞ്ഞൾപ്പൊടിയും മുളകുപൊടിയും കൂടെ ചേർത്ത് ഇളക്കി യോജിപ്പിക്കുക. ഒരു മിനിറ്റ് വഴുതനങ്ങ മൂടിവെച്ച് വേവിക്കുക. അതിനുശേഷം തുറന്നു വച്ച് തന്നെ വഴറ്റി എടുക്കുക. നമുക്ക് വേണ്ട പരുവമാകുമ്പോൾ തീ കെടുത്തി ആവശ്യത്തിന് മല്ലിയിലയും നാരങ്ങാനീരും ചേർത്ത് ഇളക്കി യോജിപ്പിക്കുക. ചോറ്, ചപ്പാത്തി കൂടെ സൂപ്പറാണ്
വിശദമായി വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.