മുതിര കൊണ്ട് നമുക്കൊരു അടിപൊളി ചമ്മന്തി ഉണ്ടാക്കിയാലോ
Recipe
ingredients
1 cup മുതിര
1 cup തേങ്ങ
8 ചുവന്നുള്ളി
1തക്കാളി
5 വറ്റൽ മുളക്
ചെറിയ നെല്ലിക്ക വലുപ്പത്തിൽ പിഴുപുളി
ചെറിയ കഷണം ഇഞ്ചി
ഒരു തണ്ട് കറിവേപ്പില
1 tsp ഉപ്പ്
3 tbsp വെള്ളം
തയ്യാറാക്കുന്ന വിധം
ഒരു ചീനച്ചട്ടിയിൽ മുതിര ഇട്ട് വറത്തെടുക്കുക. ഇത് ഒരു പാത്രത്തിലേക്ക് മാറ്റുക . പിന്നീട് മുളക് വറത്തെടുക്കുക. ഇത് ചീനച്ചട്ടിയിൽ നിന്ന് മാറ്റിയതിനു ശേഷം . തേങ്ങയും ഉള്ളിയും ഇഞ്ചിയും പുളിയും ഇട്ട് വയട്ടുക തേങ്ങയുടെ colour ചെറുതായി change ആകുമ്പോൾ കറിവേപ്പിലയും തക്കാളിയും ഇട്ട് കൊടുത്ത് തക്കാളി cook ആകുന്നവരെ വയട്ടുക. ഇത് stove ൽ നിന്ന് വാങ്ങി ആറാൻ വെക്കുക മിക്സിയുടെ Jar ൽ മുതിരയും മുളകും ഇട്ട് ആദ്യം പൊടിക്കുക. ഇതിലോട്ട് വയട്ടിയെടുത്ത മറ്റ് ingredients ഇട്ട് ഉപ്പും ചേർത്ത് അരയ്ക്കുക. പിന്നീട് ഇതിലോട്ട് 3 tbsp തിളപ്പിച്ചാറിച്ച വെള്ളം കൂടി ഒഴിച്ച് നന്നായി അരച്ചെടുക്കുക. നമ്മുടെ മുതിര ചമ്മന്തി തയ്യാറായി. ഇഡ്ഡലിയ്ക്കും ദോശയ്ക്കും ചോറിനും ഒപ്പം ഒരു നല്ല side dish ആണ് ഇത്.
വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.