ആര്ത്തവ സമയത്തെ വേദന കുറയ്ക്കാൻ വീട്ടിൽ ചെയ്യാനാവുന്നത് എന്തൊക്കെ?
വേദനയെ ഒരു ചികിത്സകൻ നാലഞ്ചു രീതിയി ലാണ് കാണുന്നത്. വേദനയുണ്ട്, ബ്ലീഡിങ് ഇല്ല. വേദനയു ണ്ട്, ബ്ലീഡിങ് കൂടുതലാണ്്… ഈ രണ്ടു കാര്യവും രണ്ടു രീ തിയിലാണ് എടുക്കേണ്ടത്. അതുകൊണ്ടുതന്നെ വീട്ടിൽ കൊ ടുക്കാവുന്ന പൊടിക്കൈകളെ മരുന്നായി കാണേണ്ടതില്ല.
∙ഉലുവയോ എള്ളോ കൊണ്ട് കഷായം വച്ചു കൊടുക്കാം. ഒ രുപിടി ഉലുവ മൂന്നു ഗ്ലാസ് വെള്ളത്തിൽ തിളപ്പിച്ച് മുക്കാൽ ഗ്ലാസാക്കി വറ്റിച്ച് കുടിക്കുക. ഉലുവ പെയിൻ റിലീഫ് മാത്ര മാണ്. താൽക്കാലികമായ കുറവേ ഉണ്ടാവൂ. മരുന്നായി തെറ്റി ദ്ധരിക്കരുത്.
∙എള്ളും ഇതേ പോലെ കഷായമാക്കി കഴിക്കാം.
∙ ഹോട്ട് ബാഗ് വയറിൽ വയ്ക്കാവുന്നതാണ്.
∙ആർത്തവത്തിനു മുൻപ് ശോധനകർമം ചെയ്യാം. ത്രിഫല കഷായം വച്ചു കഴിച്ചാൽ വിരേചനം ഉണ്ടാകും. ധാരാളം പഴങ്ങ ളും പച്ചക്കറികളും ആർത്തവത്തിന് ഒന്നോ രണ്ടോ ദിവസം മുന്നേ കഴിക്കുക.
∙ആർത്തവ സമയത്തെ വേദനകൾ കുറച്ചൊക്കെ പ്രാണായാമം പോലുള്ള വ്യായാമങ്ങളിലൂടെയും പരിഹിക്കാം.
∙കൗമാരക്കാരെ അലട്ടുന്ന മറ്റൊരു പ്രശ്നമാണ് യൂറിനറി ഇ ൻഫെക്ഷൻ. അഞ്ചു ചെമ്പരത്തിപ്പൂവെടുത്ത് അഞ്ചു ഗ്ലാസ്സ് വെള്ളത്തിൽ ഇട്ട് അഞ്ചുമിനിറ്റ് തീ കുറച്ച് തിളപ്പിക്കുക. എന്നിട്ട് തണുക്കാനായി വയ്ക്കുക. പൂ എടുത്ത് കളഞ്ഞ് അതിൽ ഒരു ചെറുനാരങ്ങ പിഴിയുക. അൽപം ഉപ്പും പഞ്ചസാരയും ചേർത്ത് കൊടുക്കുന്നത് യൂറിനറി ഇൻഫക്ഷൻ കുറയാൻ സഹായിക്കും. ഒപ്പം വേദനയും കുറയ്ക്കും
ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.