Home Curry ചൊറിനും ചപ്പാത്തിക്കും എളുപ്പത്തിൽ ഒരു പരിപ്പ് കറി പെട്ടെന്ന് തയ്യാറാക്കാം. എല്ലാവരും ഇതൊന്നു ട്രൈ ചെയ്തു...

ചൊറിനും ചപ്പാത്തിക്കും എളുപ്പത്തിൽ ഒരു പരിപ്പ് കറി പെട്ടെന്ന് തയ്യാറാക്കാം. എല്ലാവരും ഇതൊന്നു ട്രൈ ചെയ്തു നോക്കു നിങ്ങൾക്ക് തീർച്ചയായും ഇഷ്ടപെടും സിമ്പിളായി തയ്യാറാക്കാൻ കഴിയുന്ന ടേസ്റ്റി റെസിപ്പി ആണ് ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ.

പരിപ്പ് കറി

ചേരുവകൾ

പരിപ്പ് – 1 കപ്പ്
മീഡിയം സവാള – 1 എണ്ണം അരിഞ്ഞത്
മീഡിയം തക്കാളി – 1 എണ്ണം അരിഞ്ഞത്
പച്ചമുളക് – 2 എണ്ണം അരിഞ്ഞത്
ചുവന്നുള്ളി – 3 അല്ലി ചുവന്നുള്ളി അരിഞ്ഞത്
വെളുത്തുള്ളി – 3 അല്ലി അരിഞ്ഞത്
കടുക് – 1/4 ടീസ്പൂൺ
ജീരകം – 1/4 ടീസ്പൂൺ
മുളക്പൊടി – 1/2 ടീസ്പൂൺ
മഞ്ഞൾപൊടി – 1/4 ടീസ്പൂൺ
വെളിച്ചെണ്ണ – 2 ടേബിൾസ്പൂൺ
ഉണക്ക മുളക് – 2 എണ്ണം
കറിവേപ്പില – അവിശ്യത്തിന്
ഉപ്പ് – അവിശ്യത്തിന്
വെള്ളം – 4 കപ്പ്

തയാറാക്കുന്ന വിധം

ഒരു കുക്കറിൽ പരിപ്പ് കഴുകിയത് , തക്കാളി അരിഞ്ഞത് , സവാള അരിഞ്ഞത് , പച്ചമുളക് അരിഞ്ഞത് , ആവിശ്യത്തിന് ഉപ്പ് ,വെള്ളം ചേർത്ത്
നന്നായി മിക്സ് ചെയ്ത് അടച്ച്
വെച്ച് നാല് വിസിൽ വരെ വേവിക്കുക.

ശേഷം ഒരു പാൻ വെച്ച് വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ കടുക് , ജീരകം ഇട്ട് പൊട്ടിവരുമ്പോൾ വെളുത്തുള്ളി അരിഞ്ഞത് , ചുവന്നുള്ളി അരിഞ്ഞത് , ഉണക്ക മുളക്‌ , കറിവേപ്പില ചേർത്ത് വറുത്തെടുക്കുക , ഇതിലേക്ക് മുളക്പൊടി , മഞ്ഞൾപൊടി ചേർത്ത് മൂത്ത് വരുമ്പോൾ തീ ഓഫ് ചെയ്ത് , വേവിച്ച പരിപ്പിലേക്ക് ചേർത്ത് മിക്സ് ചെയ്യുക . രുചികരമായ പരിപ്പ് കറി റെഡി ആയി .

Note – ചപ്പാത്തിയുടെ കൂടെ കഴിക്കാൻ കുറച്ച് മല്ലിയില അരിഞ്ഞത് കൂടെ ചേർത്ത് മിക്സ് ചെയ്യാം

 

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here