Home Beef തനി നാടൻ രുചിയിൽ ഒരു ബീഫ് മസാലയും കൂടെ കപ്പ വേവിച്ചതും എങ്ങിനെ എളുപ്പത്തിൽ ഉണ്ടാക്കാം...

തനി നാടൻ രുചിയിൽ ഒരു ബീഫ് മസാലയും കൂടെ കപ്പ വേവിച്ചതും എങ്ങിനെ എളുപ്പത്തിൽ ഉണ്ടാക്കാം എന്ന് നോക്കാം.. എല്ലാവരും ട്രൈ ചെയ്തു നോക്കൂ തീർച്ചയായും നിങ്ങൾക്ക് എല്ലാവർക്കും വളരെയധികം ഇഷ്ടമാകും…

ബീഫ് മസാലയും കൂടെ കപ്പ വേവിച്ചതും

ചേരുവകൾ

ബീഫ് – അരക്കിലോ
ഇഞ്ചി വെളുത്തുള്ളി ചതച്ചത് – 1 tbs
ചെറിയ ഉള്ളി – കാൽകപ്പ്
വലിയ ഉള്ളി – 1
തക്കാളി – 1
പച്ചമുളക് – 2
മുളക്പൊടി – 1tbs
മല്ലിപൊടി – 2tbs
കുരുമുളക്പൊടി – 1tbs
മഞ്ഞൾപൊടി – അരടീസ്പൂൺ
ഗരം മസാല – 1tsp
ഉപ്പ് – ആവശ്യത്തിന്
വെളിച്ചെണ്ണ – ആവശ്യത്തിന്
കപ്പ – 1 kg
തേങ്ങാ – അരക്കപ്പ്
കടുക് – 1 tsp
വറ്റൽമുളക് – 3
കറിവേപ്പില മല്ലിയില – ആവശ്യത്തിന്

ഉണ്ടാകുന്ന വിധം

കുക്കറിലേക് വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ ഇഞ്ചിവെളുത്തുള്ളി സവാള ചെറിയ ഉള്ളി പച്ചമുളക് തക്കാളി ചേർത്ത് വഴറ്റുക .ഇതിലേക്കു പൊടികൾ ചേർത്ത് മൂപ്പിക്കുക .

ബീഫ് ചേർത്ത് വേവിക്കുക.മറ്റൊരു പാനിൽ വെളിച്ചെണ്ണ ഒഴിച്ച് കറിവേപ്പില പച്ചമുളകിട്ടു മൂപ്പിക്കുക ഇതിലേക്കു വേവിച്ച ബീഫ് ചേർത്ത് കുറുകി വരുമ്പോൾ മല്ലിയില ചേർത്തിളക്കി തീ ഓഫ് ചെയ്യാം .കപ്പ ഉപ്പ് മഞ്ഞൾപൊടി ചേർത്ത് വേവിക്കുക .പാനിൽ വെളിച്ചെണ്ണ ഒഴിച്ച് കടുക് വറ്റൽമുളക് കറിവേപ്പില ചേർത്ത് മൂപ്പിക്കുക .ഇതിലേക് സവാള തേങ്ങാ ചേർത്ത് വേവിച്ച കപ്പയും ചേർത്ത് ഉടച്ചെടുക്കുക .ചൂടോടെ സെർവ് ചെയ്യാം .

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here