Home Break fast വെറും 10 മിനിറ്റ് കൊണ്ട് തന്നെ അരി ഇടയാതെ, വറുക്കാതെ പൂവു പോലെയുള്ള പുട്ട് തയ്യാറാക്കി...

വെറും 10 മിനിറ്റ് കൊണ്ട് തന്നെ അരി ഇടയാതെ, വറുക്കാതെ പൂവു പോലെയുള്ള പുട്ട് തയ്യാറാക്കി എടുക്കാം. സാധാരണ പുട്ടിനെക്കാൾ രുചിയും മണവും കൂടുതലാണ്. നല്ല സോഫ്റ്റും ആണ്.. എല്ലാവരും ട്രൈ ചെയ്തു നോക്കൂ തീർച്ചയായും നിങ്ങൾക്ക് എല്ലാവർക്കും വളരെയധികം ഇഷ്ടമാകും…

പുട്ട്

ചേരുവകൾ

പച്ചരി (ബസ്മതി അരിയോ കൈമ അരിയോ ഉപയോഗിച്ചാൽ രുചി കൂടും.
തേങ്ങ ചിരകിയത് ആവശ്യത്തിന്
ഉപ്പ് ആവശ്യത്തിന്
വെള്ളം ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

അരി നന്നായി കഴുകി ഒരു മണിക്കൂർ വെള്ളത്തിൽ കുതിർത്തു വയ്ക്കുക. വെള്ളം ഊറ്റിക്കളഞ്ഞ ശേഷം ഒരു കോട്ടൺ തുണിയിൽ നിരത്തിയിടുക.
വെള്ളം തോർന്നതിന് ശേഷം മിക്സിയിൽ ഇട്ടു പൊടിക്കുക. നന്നായി ഒന്ന് ഇളക്കിയതിനു ശേഷം വീണ്ടും ഒന്നുകൂടി പൊടിക്കുക.അരി മിക്സിയുടെ വശങ്ങളിൽ പറ്റിയിട്ടുണ്ടെങ്കിൽ അതുകൂടി പൊടിഞ്ഞു കിട്ടുന്നതിനു വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്.

ഈ പൊടി നേരെ ആവിയിൽ വേവിച്ചെടുക്കുക. പുട്ടുകുറ്റിയിൽ തന്നെ നിറച്ച് ആവി കയറ്റിയാൽ എളുപ്പത്തിൽ ആയി കിട്ടും. ഈ പൊടി വീണ്ടും മിക്സിയിലിട്ട് ഒന്ന് കറക്കി എടുക്കാം. പുട്ടുപൊടി തയ്യാർ. ഇത് ഫ്രിഡ്ജിൽ ഒരാഴ്ച വരെ കേടാവാതെ ഇരിക്കും.

ആവശ്യത്തിന് പൊടി എടുത്ത് ഉപ്പും, വെള്ളവും ചേർത്ത് നനച്ച് പുട്ട് തയ്യാറാക്കാം.
വറുത്തെടുക്കുന്ന പുട്ടിനേക്കാൾ രുചിയും, മണവും ,മയവും കൂടുതലാണ് ഈ പുട്ടിന്.

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here