Home Recipes ഹായ് ഫ്രണ്ട്സ് ഇന്ന് നമുക്ക് അവൽ ഉപയോഗിച്ച് ഒരു കിടിലൻ വട ഉണ്ടാക്കാം.ഇനി വട ഉണ്ടാക്കാൻ...

ഹായ് ഫ്രണ്ട്സ് ഇന്ന് നമുക്ക് അവൽ ഉപയോഗിച്ച് ഒരു കിടിലൻ വട ഉണ്ടാക്കാം.ഇനി വട ഉണ്ടാക്കാൻ ഉഴുന്ന് കുതിർത്തു അരക്കൊന്നും വേണ്ട. വെറും മിനുട്ടുകൾക്കുളിൽ റെഡി ആക്കി എടുക്കാം. രുചിയുടെ കാര്യത്തിൽ ഉഴുന്ന് വടയുടെ ഒപ്പം നിൽക്കും…

അവൽ ഉപയോഗിച്ചുള്ള വട

ചേരുവകൾ:

അവൽ – ഒരു കപ്പ്
അരിപ്പൊടി – 3 ടേബിൾ സ്പൂൺ
സവോള – 1 ചെറുതായി അരിഞ്ഞത്
പച്ചമുളക് – 2 ചെറുതായി അരിഞ്ഞത്
ഇഞ്ചി – ഒരു ചെറിയ കഷണം ചെറുതായി അരിഞ്ഞത്
നല്ല ജീരകം – 1/4 ടീസ്പൂൺ
കായപ്പൊടി – ഒരു നുള്ള്
മല്ലിയില – ആവശ്യത്തിന്
ഉപ്പ് -ആവശ്യത്തിന്

ഉണ്ടാക്കുന്ന വിധം:

അവൽ നല്ലപോലെ കഴുകിയെടുക്കുക. അതിനുശേഷം അവൽ ഒരു 10 മിനിറ്റ് വെള്ളത്തിൽ കുതിർക്കാൻ വയ്ക്കുക. അവൽ നല്ല പോലെ കുതിർന്ന ശേഷം കൈകൊണ്ട് പിഴിഞ്ഞ് വെള്ളം ഒക്കെ കളഞ്ഞു ഒരു പാത്രത്തിലേക്ക് ഇടുക.

ഇനി ഇതിലേക്ക് അരിപ്പൊടി കൂടെ ചേർത്ത് നല്ലപോലെ കുഴച്ച് എടുക്കുക. ഇനി ഇതിലേക്ക് സവാളയും ഇഞ്ചിയും പച്ചമുളകും ജീരകവും കായപ്പൊടിയും ഉപ്പും മല്ലിയിലയും കൂടെ ചേർത്ത് നല്ലപോലെ കുഴച്ച് എടുക്കുക.

ഇനി കയ്യിൽ എണ്ണ പുരട്ടിയശേഷം കുറച്ച് എടുത്ത് ഒരു വടയുടെ ആകൃതിയിൽ ആക്കി എടുക്കുക. അങ്ങനെ ചെയ്യുന്ന സമയത്ത് പൊട്ടി പോവുകയാണെങ്കിൽ കുറച്ചുകൂടെ വെള്ളം ചേർത്ത് ഒന്നുകൂടെ കുഴച്ചെടുക്കുക. ഇനി നല്ല ചൂടായ എണ്ണയിലേക്ക് ഇട്ട് വറുത്തെടുക്കാം.

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here