Home Recipes ഈ ഉള്ളി തീയൽ ഉണ്ടെങ്കിൽ ചോറ് പാത്രം കാലി ആകുന്ന വഴി അറിയില്ല. എല്ലാവരും ഒന്ന്...

ഈ ഉള്ളി തീയൽ ഉണ്ടെങ്കിൽ ചോറ് പാത്രം കാലി ആകുന്ന വഴി അറിയില്ല. എല്ലാവരും ഒന്ന് ട്രൈ ചെയ്തു നോക്കു നിങ്ങൾക്ക് തീർച്ചയായും ഇഷ്ടപെടും സിമ്പിളായി തയ്യാറാക്കാൻ കഴിയുന്ന ടേസ്റ്റി റെസിപ്പി ആണ് ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ.

 ഉള്ളി തീയൽ

ചേരുവകൾ

തേങ്ങ – 1.5 കപ്പ് തിരുമിയത്
ചുവന്നുള്ളി – 1 കപ്പ്
പച്ചമുളക് – 3 കീറിയത്
മുളക്പൊടി – 2 ടീസ്പൂൺ
മല്ലിപ്പൊടി – 1 ടീസ്പൂൺ
മഞ്ഞൾപൊടി – 1/4 ടീസ്പൂൺ
ഉലുവ പൊടി – 2 നുള്ള്
പുളി – നെല്ലിക്ക വലുപ്പത്തിൽ
കറിവേപ്പില – 2 തണ്ട്
വെളിച്ചെണ്ണ – 2 ടീസ്പൂൺ
വെള്ളം – 2 കപ്പ്
ഉപ്പ് – അവിശ്യത്തിന്

തയാറാക്കുന്ന വിധം

ഒരു ബൗളിൽ പുളി കാൽ കപ്പ് വെള്ളം ഒഴിച്ച് പിഴിഞ്ഞ് മാറ്റി വെക്കുക.

ഒരു പാൻ വെച്ച് അതിലേക്ക് തേങ്ങ , മൂന്ന് ചുവന്നുള്ളി അരിഞ്ഞത് , ഒരു തണ്ട് കറിവേപ്പില ചേർത്ത് ബ്രൗൺ കളർ ആകുന്നത് വരെ വറുത്തെടുക്കുക . ചൂട് ആറിയതിന് ശേഷം മിക്സിയുടെ ജാറിൽ ഇട്ട് വെള്ളം ചേർക്കാതെ നന്നായി അരച്ചെടുത്ത് മാറ്റി വെക്കുക.

ചുവട് കട്ടിയുള്ള പാത്രം വെച്ച് രണ്ട് ടീസ്പൂൺ വെളിച്ചെണ്ണ ചൂടാക്കി കടുക് ഇട്ട് പൊട്ടിക്കുക , ശേഷം ഒരു കപ്പ് ചുവന്നുള്ളി അരിഞ്ഞത് , പച്ചമുളക് , കറിവേപ്പില , ഉപ്പ് ചേർത്ത് രണ്ട് മിനിറ്റ് വഴറ്റി എടുക്കുക . ശേഷം തേങ്ങ അരച്ചതും, പുളി പിഴിഞ്ഞതും അവിശ്യത്തിന് വെള്ളവും ചേർത്ത് കറി കുറുകി വരുന്നത് വരെ തിളപ്പിക്കുക . എണ്ണ തെളിഞ്ഞ് വരുമ്പോൾ തീ ഓഫ് ചെയ്യുക .സ്വാദിഷ്ടമായ ഉള്ളി തീയൽ റെഡി ആയി .

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

 

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here