Home Stories Kuska rice കുസ്‌ക റൈസ് തയ്യാറാക്കാം…

Kuska rice കുസ്‌ക റൈസ് തയ്യാറാക്കാം…

ചേരുവകൾ

ബസ്മതി അരി :2cup
ഗ്രാമ്പു :5
പട്ട :1
ഏലക്ക :4
ബേലീഫ്/പട്ടയില :1
വലിയ ജീരകം :1/2tsp
സവാള :2 അരിഞ്ഞത്
ഇഞ്ചി വെളുത്തുളളി പച്ചമുളക് ചതച്ചത് :2tsp
തക്കാളി :2അരിഞ്ഞത്
മുളക് പൊടി :1tbsp
മഞ്ഞൾപൊടി :1/2tbsp
ബിരിയാണി മസാല :1tbsp
തൈര് :1/4cup
മല്ലിയില, പൊതിയിന ഇല
തിളച്ച വെള്ളം :4cup
നെയ്യ് :1 1/2tsp
സൺഫ്ലവർ ഓയിൽ

ഉണ്ടാക്കുന്ന വിധം :

ഞാനിവിടെ കുക്കറിലാണ് ഉണ്ടാക്കുന്നത്.കുക്കർ ചൂടാവുമ്പോൾ ഓയിൽ ഒഴിച്ചു കൊടുക്കാം.ഇനി അതിലേക്ക് ഏലക്ക, പട്ട, ഗ്രാമ്പു, വലിയ ജീരകം, ബേലീഫ് ചേർത്ത് ഇളക്കിയ ശേഷം വലിയുള്ളിയും ഉപ്പും ചേർത്ത് നന്നായി വഴറ്റാം. ഇനി ഇതിലേക്ക് ഇഞ്ചി വെളുത്തുള്ളി പച്ചമുളക് പേസ്റ്റ് കൂടെ ചേർത്ത് പച്ചമണം മാറുന്നത് വരെ വഴറ്റാം. ഇനി ഇതിലേക്ക് തക്കാളി അരിഞ്ഞതും കൂടെ ചേർത്ത് നന്നായി വഴറ്റിയ ശേഷം ഇതിലേക്ക് മസാലപ്പൊടികൾ ചേർക്കാം(മുളക്പൊടി, മഞ്ഞൾപൊടി, ബിരിയാണി മസാല ).ഇനി ഇതിലേക്ക് തൈര് ചേർത്ത് വഴറ്റാം. ഇനി അരി ഇട്ടുകൊടുത്തു 2മിനുട്ട് ഇളക്കി കൊടുക്കാം. ഇനി ഇതിലേക്ക് അരിയുടെ ഇരട്ടി തിളച്ച വെള്ളം ചേർക്കാം. ഇനി ഇതിലേക്ക് ആവിശ്യമായ ഉപ്പും മല്ലിയിലയും പൊതിയിന ഇലയും ചേർത്തിളക്കി കൂക്കറിന്റെ അടപ്പുകൊണ്ട് അടച്ചു വെച്ച് വേവിക്കാൻ വേണ്ടി വെക്കാം. 1വിസിൽ വന്നു തീ ഓഫ്‌ ചെയ്ത് 10മിനുട്ടിന് ശേഷം തുറന്നപ്പോൾ പാകത്തെ വേവായിരുന്നുന്നു. ഇനി നെയ്യ് ചേർത്ത് ഇളക്കികൊടുക്കാം. കുസ്‌ക തയ്യാർ.

LEAVE A REPLY

Please enter your comment!
Please enter your name here