ചിക്കൻ കറി
ചേരുവകളും തയ്യാറാക്കേണ്ട വിധവും
ചിക്കൻ ഒന്നര കിലോ
അണ്ടിപ്പരിപ്പ് ഒരുപിടി
ബദാം ഒരുപിടി
പുതിന മല്ലിയില ഓരോ പിടി വീതം
പച്ചമുളക് എരുവിന്
ഉപ്പ് ആവശ്യത്തിന്
2 സവാള എണ്ണയിൽ നന്നായി വറുത്തത്
നന്നായി കഴുകി വൃത്തിയാക്കിയ ചിക്കനിലേക്ക് പുതിന മല്ലിയില പച്ചമുളക് എന്നിവ മിക്സിയിൽ നല്ല പേസ്റ്റ് രൂപത്തിൽ ആക്കിയത് ചേർക്കുക. ഇതിലേക്ക് അണ്ടിപ്പരിപ്പ് ബദാം വറുത്തു വെച്ച സവാള എന്നിവ മിക്സിയിൽ പേസ്റ്റ് പോലെ അരച്ചെടുത്തത് കൂടെ ചേർക്കുക.ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി മിക്സ് ആക്കി അരമണിക്കൂർ വയ്ക്കുക.
ഒരു പാത്രം വെച്ച് അതിലേക്ക് എണ്ണ ഒഴിക്കുക.. ഇതിലേക്ക് പട്ട ഗ്രാമ്പു ഏലക്ക, തക്കോലം, പെരിഞ്ചീരകം എന്നിവ മൂപ്പിക്കുക. ഇതിലേക്ക് നമ്മൾ നേരത്തെ മസാലകൾ തേച്ച് മാറ്റിവച്ചിരുന്ന ചിക്കൻ ഇട്ട് കൊടുക്കുക.. നന്നായി ഇളക്കിക്കൊടുക്കുക. നല്ലപോലെ അടച്ച് വേവിക്കുക ഓരോ 10 മിനിറ്റ് കഴിയുമ്പോഴും അടിക്ക് പിടിക്കാതെ പതിയെ ഇളക്കുക. 20 മിനിറ്റ് ഇതുപോലെ ചെയ്യുക. നല്ല കുറുകിയ ഗ്രേവി ആകുമ്പോൾ നമുക്ക് ഇതിലേക്ക് കുരുമുളക് കറിവേപ്പില മല്ലിയില എന്നിവ ഇട്ടു കൊടുത്തു ശേഷം ഇറക്കി വെക്കാം.
മുഴുവൻ വീഡിയോ റെസിപ്പി കാണാൻ താഴെ ലിങ്ക് ക്ലിക്ക് ചെയ്യൂ👇
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.