ചീര പരിപ്പ് കറി
പരിപ്പും ചീരയും ചേർത്ത് രുചികരമായ കറി ചൊറിനും ചപ്പാത്തിക്കും ഈ ഒരു കറി മതി
ചേരുവകൾ
ചീര – 4 കപ്പ് അരിഞ്ഞത്
പരിപ്പ് – 1/2 കപ്പ്
തേങ്ങ – 1/2 കപ്പ് തിരുമിയത്
വെളുത്തുള്ളി – 3 അല്ലി
ചുവന്നുള്ളി – 5 അല്ലി
പച്ചമുളക് – 1 എണ്ണം
ജീരകം – 1/4 ടീസ്പൂൺ
മഞ്ഞൾ പൊടി – 1/4 ടീസ്പൂൺ
ഉപ്പ് – അവിശ്യത്തിന്
വെള്ളം – 3 കപ്പ്
വെളിച്ചെണ്ണ – 1 ടേബിൾസ്പൂൺ
കടുക് – 1/4 ടീസ്പൂൺ
ചുവന്ന മുളക് – 2 എണ്ണം
കറിവേപ്പില – 1 തണ്ട്
തയാറാക്കുന്ന വിധം
പരിപ്പ് നന്നായി കഴുകി കുക്കറിൽ ഇട്ട്
നാല് വിസിൽ വരെ വേവിക്കുക . ശേഷം ചീര കഴുകി അരിഞ്ഞ് വേവിച്ച പരിപ്പിന്റ കൂടെ ചേർത്ത് രണ്ട് ഗ്ലാസ് ഒഴിച്ച് അഞ്ച് മിനിറ്റ് വേവിക്കുക.
ഒരു മിക്സിയുടെ ജാറിൽ തേങ്ങ, വെളുത്തുള്ളി, ചുവന്നുള്ളി, പച്ചമുളക്
ജീരകം, മഞ്ഞൾപ്പൊടി ചേർത്ത് നന്നായി അരച്ചെടുക്കുക .
അരച്ചെടുത്ത തേങ്ങ വേവിച്ച ചീര പരിപ്പ് കൂട്ടിലേക്ക് ചേർത്ത് അവിശ്യത്തിന് ഉപ്പും ചേർത്ത് നന്നായി ഇളക്കി തിളപ്പിക്കുക.
ഒരു പാൻ വെച്ച് വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ കടുക് ഇട്ട് പൊട്ടി വരുമ്പോൾ ചുവന്നുള്ളി അരിഞ്ഞത് , മുളക് , കറിവേപ്പില എന്നിവ ചേർത്ത് വറുത്ത് തയാറാക്കിയ കറിയിലേക്ക് ചേർത്ത് ഇളക്കി യോജിപ്പിക്കുക . സ്വാദിഷ്ടമായ ചീര പരിപ്പ് കറി റെഡി ആയി . ചൊറിനും , ചപ്പാത്തിക്കും നല്ല ഒരു കറി ആണ്.
Youtube link-
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.