ചെമ്മീൻ ഉലർത്തിയത്
ചേരുവകൾ
ചെമ്മീൻ….500 ഗ്രാം
കുടംപുളി…..4 PC
മുളക് ചതച്ചത്….1 TSP
കാശ്മീരി മുളകുപൊടി…..1 1/2 TSP
കുരുമുളക്….1/4 TSP
ഇഞ്ചി…. ONE MEDIUM PC
പച്ചമുളക്…..3 പിസി
വെളുത്തുള്ളി (OPTIONAL )
ഉള്ളി…20 NOS(സവാള..1 BIG)
മഞ്ഞൾപൊടി..1/4 TSP
തേങ്ങാ കൊത്ത്
വേപ്പില
വെളിച്ചെണ്ണ
വെള്ളം
ഉപ്പ്
തയ്യാറാക്കുന്ന വിധം
ഒരു മൺചട്ടിയിൽ ചെമ്മീൻ,മഞ്ഞൾപൊടി, ഉപ്പ്, കുടംപുളി ആവശ്യത്തിന് വെള്ളവും ചേർത്ത് വേവിക്കുക.
ചട്ടിയിൽ നിന്നും ചെമ്മീൻ കോരി മാറ്റി വെക്കുക. അതേ ചട്ടി തന്നെ നന്നായി ചൂടാക്കുക അതിലോട്ട് വെളിച്ചെണ്ണ ഒഴിക്കുക തേങ്ങാകൊത്തു വറുക്കുക പിന്നെ ഇഞ്ചി, പച്ചമുളക്, ഉള്ളി എന്നിവ നന്നായി വഴറ്റുക അതിലോട്ടു ചതച്ച കുരുമുളക് ചേർക്കുക.
പിന്നെ കാശ്മീരി മുളക്പൊടി ചേർത്ത് നന്നായി പച്ചമണം മാറുന്നത് വരെ വഴറ്റുക. അതിലോട്ട് വേവിച്ചു വച്ചിരിക്കുന്ന ചെമ്മീൻ ചേർത്ത് ഇളക്കുക. 2 മിനിറ്റ് കഴിഞ്ഞു തീ ഓഫ് ആക്കുക..
വിശദമായി വീഡിയോ കാണുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.