സ്പോഞ്ച് പോലെയുള്ള ദോശ
ചേരുവകൾ
ഉഴുന്ന് -അര കപ്പ്
പച്ചരി -ഒരു കപ്പ്
അവൽ -ഒരു കപ്പ്
ഉലുവ- കാൽ ടീസ്പൂൺ
ഉപ്പ് -ആവശ്യത്തിന്
നെയ്യ് / നല്ലെണ്ണ – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
അരിയും, ഉഴുന്നും, ഉലുവയും നന്നായി കഴുകി രണ്ടു മണിക്കൂർ വെള്ളത്തിൽ കുതിർത്ത് വെക്കുക. അരയ്ക്കുന്നതിന് 10 മിനിറ്റ് മുൻപ് അവലും കുതിർത്തുവയ്ക്കുക.
എല്ലാം കൂടി ആവശ്യത്തിന് വെള്ളം ചേർത്ത് നന്നായി അരച്ച് എട്ടു മുതൽ പത്തു മണിക്കൂർ വരെ പുളിച്ചു പൊങ്ങാൻ ആയി വെക്കുക.
പുളിച്ചു പൊങ്ങിയ മാവിൽ ആവശ്യത്തിന് ഉപ്പും ചേർത്ത് മെല്ലെ യോജിപ്പിക്കുക.
ഒരു ദോശക്കല്ല് ചൂടാക്കി ഒരു തവി മാവ് ഒഴിച്ച്, അല്പം നെയ്യോ നല്ലെണ്ണയോ വശങ്ങളിൽ കൂടി ഒഴിച്ചു കൊടുത്തു അടച്ചുവെച്ച് ഒരു മിനിറ്റ് വേവിക്കുക.
ഈ ദോശ മറിച്ച് ഇടേണ്ട ആവശ്യമില്ല.
സാമ്പാറും, മുളക് ചമ്മന്തിയും ,തേങ്ങാചമ്മന്തിയും കൂട്ടി കഴിക്കാം .
വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.