Home Fish വളരെ വെറൈറ്റി ആയ ഒരു വിഭവമാണ് നമ്മൾ ഇന്ന് തയ്യാറാക്കുന്നത് വളരെ കുറഞ്ഞ ചേരുവകൾ ഉപയോഗിച്ച്...

വളരെ വെറൈറ്റി ആയ ഒരു വിഭവമാണ് നമ്മൾ ഇന്ന് തയ്യാറാക്കുന്നത് വളരെ കുറഞ്ഞ ചേരുവകൾ ഉപയോഗിച്ച് കൊണ്ട് തന്നെ പെട്ടെന്ന് നമ്മൾക്ക് തയ്യാറാക്കി എടുക്കാൻ കഴിയും… എല്ലാവരും ട്രൈ ചെയ്തു നോക്കു തീർച്ചയായും നിങ്ങൾക്ക് എല്ലാവർക്കും വളരെയധികം ഇഷ്ടമാകും…

പള്ളത്തി മീൻ പീര

ചേരുവകൾ

നാട പള്ളത്തി പീര പറ്റിച്ച
പള്ളത്തി- അരകിലോ
തേങ്ങ – പകുതി
ഉള്ളി -20 എണ്ണം
വെളുത്തുള്ളി – ഒന്നര പൂണ്ട്
ഇഞ്ചി – ചെറിയ കഷണം
പച്ചമുളക് – 4
കുരുമുളക് – 1/3
മഞ്ഞൾ – കാൽ സ്പൂൺ
ഉപ്പ് – ആവശ്യത്തിന്
ഉലുവപ്പൊടി_ ഒരു നുള്ള്
മാങ്ങ – 2 എണ്ണം
കറിവേപ്പില
എണ്ണ – ആവശ്യത്തിന്
കടുക്

തയ്യാറാക്കുന്ന വിധം

ഒരു കറിച്ചട്ടി അടുപ്പത്ത് വെച്ച് ചൂടായി വരുന്നതിലേക്ക് എണ്ണ ഒഴിച്ച് കടുക് പൊട്ടിക്കുക. ഇനി ഇതിലേക്ക് ഇഞ്ചിയും വെളുത്തുള്ളിയും ചേർത്ത് വയറ്റി എടുക്കുക. ഇനി ഇതിൽ ചുവന്നുള്ളി ചേർത്ത് മൂപ്പിച്ചെടുക്കുക. തേങ്ങ 4 ചുവന്നുള്ളി വെളുത്തുള്ളി കുരുമുളക്, പച്ചമുളക്, ഉലുവാപ്പൊടി എന്നിവ ചേർത്ത് ചതച്ചെടുക്കുക. ഇനി ഇത് കറിച്ചട്ടിയി ചേർക്കുക ഇതിലേക്ക് മാങ്ങ ചേർക്കുക ചൂടായ അരപ്പിലേക്ക് കഴുകി വൃത്തിയാക്കിയ പള്ളത്തി ചേർത്ത് ആവശ്യത്തിന് ഉപ്പും കറിവേപ്പിലയും ചേർത്തു അൽപ്പം വെള്ളം ഒഴിച്ച് അടച്ചു വെച്ച് വേവിക്കുക.

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here