ചിക്കൻ ചുക്ക
ചേരുവകൾ:
- ചിക്കൻ – 1 1/2 കിലോ
- ഉപ്പ് – ആവശ്യത്തിന്
- മഞ്ഞൾപ്പൊടി – 1/2 ടീസ്പൂൺ
- കാശ്മീരി മുളകുപൊടി – 2 1/2 ടീസ്പൂൺ
- കുരുമുളക് ചതച്ചത് – 2 1/2 ടീസ്പൂൺ
- ഗരം മസാല – 1 ടീസ്പൂൺ
- ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – 2 ടീസ്പൂൺ
- കറിവേപ്പില
- വെളിച്ചെണ്ണ – 3 ടീസ്പൂൺ
- സവാള – 5 എണ്ണം, നീളത്തിൽ അരിഞ്ഞത്
- എണ്ണ – സവാള വറുക്കാൻ ആവശ്യത്തിന്
പാചകം ചെയ്യുന്ന രീതി:
- സവാള ഗോൾഡൺ ബ്രൗൺ നിറമാകുന്നതു വരെ എണ്ണയിൽ വറുത്ത് കോരുക
- ചിക്കനിൽ എല്ലാ ചേരുവകളും ചേർക്കുക
- സവാള വറുത്തത് കൂടി ചേർത്ത് കൈ കൊണ്ട് നന്നായി മിക്സ് ചെയ്യുക
- മസാല പുരട്ടിയ ചിക്കൻ 1 മണിക്കൂർ റെസ്റ്റ് ചെയ്യാൻ വയ്ക്കുക
- ഒരു പാനിൽ 1 ടീസ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ ചിക്കൻ ചേർക്കുക
- നന്നായി ഇളക്കി യോജിപ്പിച്ച് മൂടി വച്ച് ചെറുതീയിൽ വേവിച്ചെടുക്കുക
- ഇടയ്ക്ക് തുറന്ന് ഇളക്കി കൊടുക്കാൻ മറക്കരുത്
- വെള്ളം വറ്റി ചിക്കൻ വെന്ത് വരുമ്പോൾ കുറച്ച് കറിവേപ്പില കൂടി ചേർത്ത് ഇറക്കുക
വിശദമായ വീഡിയൊ കാണാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക