തിരുവാതിര സ്പെഷ്യൽ
കൂവ വിരകിയത്/കൂവ പായസം
ചേരുവകൾ
കൂവ —————–_-അര കപ്പ്
ശർക്കര(വെല്ലം)4—–5അച്ച്
ഏലക്കായപ്പൊടി——2നുള്ള്
വെള്ളം—————രണ്ടര കപ്പ്( കൂവ കലക്കിയെടുക്കാനും ശർക്കര പാനിയാക്കാനും)
നെയ്യ് ——————4സ്പൂൺ
തയ്യാറാക്കേണ്ട വിധം
ശർക്കര ആദ്യം പാനിയാക്കുക(ഒന്നേകാൽ കപ്പ് വെള്ളം ചേർത്ത് )അരിച്ചെടുക്കുക ആറാൻ വെക്കുക
കൂവ കുറച്ചു കുറച്ച് ആയി വെള്ളം ചേർത്ത് മിക്സ് ചെയ്യുക(total വെള്ളം ഒന്നേകാൽ കപ്പ്)
വീണ്ടും അരിച്ചു രണ്ടും ഒരുമിച്ചു ചേർത്ത് ഏലക്കായ പൊടി ചേർത്ത് അരിച്ചെടുത്തു അടുക്കട്ടിയുള്ള പാനിൽ ഒഴിച്ച് കൈവിടാതെ ഇളകി ഇടയ്ക്ക് നെയ്യ് ഒഴിച്ച് തേങ്ങ കൂടെ ചേർത്ത് മിക്സ് ചെയ്തു പാനിനിന്നും വിട്ടുവരുന്നവരെ കുറുക്കിയെടുക്കുക
വിരകിയ രീതിയിലാണെങ്കിൽ കൂടുതൽ നെയ്യ് ചേർക്കണമെന്നില്ല ഹൽവ രൂപത്തിലോ പായസം പോലെയോ കഴിക്കാം
പഞ്ചസാര ചേർത്തും ഉണ്ടാക്കാം പക്ഷേ ശർക്കര ആണ് കൂടുതൽ ഹെൽത്തി
വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.