Home Curry ഹായ് ഫ്രണ്ട്സ് ഇന്ന് നല്ല നാടൻ പരിപ്പു – ചീര കറി ഉണ്ടാക്കിയാലോ. എല്ലാവരും ട്രൈ...

ഹായ് ഫ്രണ്ട്സ് ഇന്ന് നല്ല നാടൻ പരിപ്പു – ചീര കറി ഉണ്ടാക്കിയാലോ. എല്ലാവരും ട്രൈ ചെയ്തു നോക്കു നിങ്ങൾക്ക് തീർച്ചയായും ഇഷ്ടപെടും സിമ്പിളായി തയ്യാറാക്കാൻ കഴിയുന്ന റെസിപ്പി ആണ്. ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ.

പരിപ്പു – ചീര കറി  ……

ചേരുവകൾ

പരിപ്പ് – 1 cup
ചീര – 200 g
തക്കാളി – 1
വെളുത്തുള്ളി – 1 tsp
മുളക് – 2
ഉള്ളി – 1
വറ്റൽ മുളക് – 2.
മഞ്ഞൾ പൊടി – 1/4 tsp
മുളക് പൊടി – 1/2 tsp
ജീരകം – 1/4 tsp
കടുക് – 1/2 tsp
കറിവേപ്പില
ഉപ്പ്
Oil
വെള്ളം

തയ്യാറാക്കേണ്ട വിധം.

step-1

കുക്കറിലേക്ക് നന്നായി കഴുകി 4 മണിക്കൂർ നേരം കുതിരാൻ വെച്ച പരിപ്പ് മഞ്ഞൾ പ്പൊടിയും വെള്ളവും ചേർത്ത് mix ചെയ്ത് 4 whistle അടിപ്പിക്കുക.

ഒരു പാനിലേക്ക് വെളിച്ചെണ്ണ ഒഴിച്ച് കടുക്, ജീരകം, പൊട്ടിച്ച്, വറ്റൽ മുളക്, വെളുത്തുള്ളി, പച്ചമുളക്, കറുവേപ്പില , ഉള്ളി ചേർത്ത് നന്നായി വഴറ്റി ശേഷം മുളക് പൊടിയും ഉപ്പും, ചേർത്ത് mix ചെയ്ത് തക്കാളിയും ചേർത്ത് നന്നായി വഴറ്റുക. ശേഷം ചീര ചേർത്ത് വഴറ്റി, നന്നായി ഉടച്ച പരിപ്പും ആവശ്യത്തിന് വെള്ളവും ചേർത്ത് 10 minute നേരം അടച്ചു വെച്ച് cook ചെയ്യുക.

പരിപ്പു ചീര കറി റെഡി….

വിശദമായി വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here