Home Recipes ഹായ് ഫ്രണ്ട്സ് ഇന്ന് നമുക്ക് സദ്യ അവിയൽ തയ്യാറാക്കി നോക്കിയാലോ അതിന്റെ രുചി ഒന്നു വേറെ...

ഹായ് ഫ്രണ്ട്സ് ഇന്ന് നമുക്ക് സദ്യ അവിയൽ തയ്യാറാക്കി നോക്കിയാലോ അതിന്റെ രുചി ഒന്നു വേറെ ആണ്. എല്ലാവരും ട്രൈ ചെയ്തു നോക്കു നിങ്ങൾക്ക് തീർച്ചയായും ഇഷ്ടപെടും ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ.

സദ്യ അവിയൽ

ചേരുവകൾ

ചേന – 1 കപ്പ് അരിഞ്ഞത്
വെള്ളരിക്ക – 1 കപ്പ് അരിഞ്ഞത്
പടവലങ്ങ – 1/2 കപ്പ് അരിഞ്ഞത്
കുമ്പളങ്ങ – 1/2 കപ്പ് അരിഞ്ഞത്
മുരിങ്ങക്ക – 1 വലുത്
വഴുതനങ്ങ – 2 ചെറുത് അരിഞ്ഞത്
ക്യാരറ്റ് – 1 മീഡിയം അരിഞ്ഞത്
അച്ചിങ്ങ പയർ – 2 എണ്ണം അരിഞ്ഞത്
പച്ച കായ – 1/2 കപ്പ്
പച്ചമുളക് – 4 എണ്ണം
മാങ്ങ – 1/4 കപ്പ്
തേങ്ങ – 1.5 കപ്പ് തിരുമിയത്
ജീരകം – 1/2 ടീസ്പൂൺ
മുളക് പൊടി – 1/4 ടീസ്പൂൺ
മഞ്ഞൾപൊടി – 1 ടീസ്പൂൺ
കറിവേപ്പില – അവിശ്യത്തിന്

തയാറാക്കുന്ന വിധം

അടി കട്ടിയുള്ള ഒരു പാത്രം വെച്ച് രണ്ട് ടേബിൾസ്പൂൺ വെളിച്ചെണ്ണ ഒഴിച്ച്
പച്ചക്കറികൾ അരിഞ്ഞത് ഓരോന്നായി ചേർത്ത് കൊടുക്കുക .ശേഷം അവിശ്യത്തിന് ഉപ്പ്, മുളക്പൊടി, മഞ്ഞൾ പൊടി ചേർത്ത് രണ്ട് മിനിറ്റ് വഴറ്റുക . ശേഷം അടച്ച് വെച്ച് പത്ത് മിനിറ്റ് വേവിക്കുക . പച്ചക്കറിലെ വെള്ളം ഇറങ്ങി അതിലാണ് പച്ചക്കറി വേവിച്ചെടുക്കുന്നത് .

പത്ത് മിനിറ്റ് വേവിച്ചതിന് ശേഷം അരിഞ്ഞ മാങ്ങ ചേർത്ത് അടച്ച് വെച്ച് വിണ്ടും അഞ്ച് മിനിറ്റ് വേവിക്കുക .

ഒരു മിക്സിയുടെ ജാറിൽ തേങ്ങ തിരുമിയത്, ജീരകം, പച്ചമുളക് ചേർത്ത് ചതച്ചെടുക്കുക . മാങ്ങ വെന്തത്തിന് ശേഷം ചതച്ച തേങ്ങ കൂട്ട് ചേർത്ത് ഇളക്കി യോജിപ്പിക്കുക . ഇതിലേക്ക് അവിശ്യത്തിന് കറിവേപ്പില , മൂന്ന് ടേബിൾസ്പൂൺ വെളിച്ചെണ്ണ ചേർത്ത് മിക്സ് ചെയ്തത് ശേഷം തീ ഓഫ് ചെയ്യാം . സ്വാദിഷ്ടമായ അവിയൽ റെഡി ആയി .

Note – പുളിക്ക് വേണ്ടി തൈര് , പുളി വെള്ളം ചേർക്കാവുന്നതാണ്.

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

 

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here