Home Drink ഹായ് ഫ്രണ്ട്സ് നമ്മുടെ ഗ്രൂപ്പിൽ ഡയറ്റ് എടുക്കുന്നവർ ഒക്കെ ഉണ്ടാകും അല്ലേ.. എങ്കിൽ നിങ്ങൾ ഉറപ്പായിട്ടും...

ഹായ് ഫ്രണ്ട്സ് നമ്മുടെ ഗ്രൂപ്പിൽ ഡയറ്റ് എടുക്കുന്നവർ ഒക്കെ ഉണ്ടാകും അല്ലേ.. എങ്കിൽ നിങ്ങൾ ഉറപ്പായിട്ടും കുടിച്ചിക്കേണ്ട 2 ഡ്രിങ്കുകൾ പരിചയപ്പെടാം.. എല്ലാവരും ട്രൈ ചെയ്തു നോക്ക് ചോദിച്ചാ നിങ്ങൾക്ക് എല്ലാവർക്കും വളരെയധികം ഉപകാരപ്പെടും..

രണ്ട് അടിപൊളി ജ്യൂസ്

ആവശ്യമുള്ള സാധനങ്ങൾ

ഇഞ്ചി ചെറിയ കഷ്ണം

പുതിനയില ഒരുപിടി

ഒരു പകുതി ചെറുനാരങ്ങ ജ്യൂസ്

ആവശ്യത്തിന് ഉപ്പ്

ഒരു കുഞ്ഞു പച്ചമുളക്

തയ്യാറാക്കുന്ന വിധം

മിക്സിയുടെ ജാറിലേക്ക് പച്ചമുളക് ഒഴികെ ബാക്കിയുള്ളവ ഇട്ട് ആവശ്യത്തിനു വെള്ളം ചേർത്തു നന്നായി അടിച്ചെടുക്കുക. ഒരു ക്ലാസ്സിൽ ഐസ്ക്യൂബ് ഇട്ടതിനുശേഷം ഈ ജ്യൂസ് അതിലേക്ക് ഒഴിച്ച് നേരത്തെ മാറ്റിവെച്ച പച്ചമുളക് കുഞ്ഞു കഷണങ്ങളാക്കി ഗ്ലാസിലേക്ക് ഇട്ടുകൊടുക്കുക. നമ്മുടെ ആദ്യത്തെ ജ്യൂസ് റെഡി.

അടുത്തത് ക്യാരറ്റ് ജ്യൂസ് ആണ്. അതിനായിട്ട് നമുക്ക്
വേണ്ടത്

2 ക്യാരറ്റ് തൊലികളഞ്ഞത്,

മധുരത്തിന് ആവശ്യമായ തേൻ
ഒരു ചെറു നാരങ്ങയുടെ പകുതി ജ്യൂസ്
ഒരു കുഞ്ഞു കഷ്ണം ഇഞ്ചി

ഇവ മിക്സിയുടെ ജാറിൽ ഇട്ട് ആവശ്യമുള്ള വെള്ളം ചേർത്ത് നന്നായി അടിച്ചെടുക്കുക. ശേഷം ഒരു അരിപ്പ ഉപയോഗിച്ച് അരിച്ചെടുത്ത് ഐസ്ക്യൂബ് ഇട്ടുവച്ച ഗ്ലാസിലേക്ക് ഒഴിക്കുക. നമ്മുടെ രണ്ട് ഹെൽത്തി ഡ്രിങ്കുകൾ റെഡി..

വിശദമായി വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here