snack
ഹായ്, ഇന്നു നമ്മൾ ഒരു ഹെൽത്തി എണ്ണ ഒന്നും ഉപയോഗിക്കാത്ത ഒരു അടിപൊളി നാലുമണി പലഹാരം ആയിട്ടാണ് വന്നിരിക്കുന്നത്.കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടമാകുന്ന ഒരു റെസിപ്പി.
ചേരുവകൾ :
ഏത്തപ്പഴം / നേന്ത്രപഴം – 1 വലുത് ചെറുതായി അരിഞ്ഞത്
അരി – 1 ഗ്ലാസ്
തേങ്ങ – 1 ഗ്ലാസ്
ശർക്കര – മധുരം അനുസരിച്ചു
വെള്ളം – 1 കപ്പ്
നെയ്യ് – 1 ടീസ്പൂൺ
ഏലക്ക പൊടി – ആവശ്യം ഉണ്ടെങ്കിൽ 1/2 ടീസ്പൂൺ
ഉണ്ടാക്കുന്ന വിധം :
1. ആദ്യം തന്നെ അരി നല്ലപോലെ വറുത്തെടുക്കണം. നമ്മൾ ചോറ് വയ്ക്കുന്ന ഏതു അരി വേണമെങ്കിലും എടുക്കാം. അരി വറുത്തെടുത്തതിന് ശേഷം ചൂടറിയത്തിന് ശേഷം നല്ലപോലെ മിക്സിയിൽ പൊടിക്കണം.
2. ഇനി ശർക്കര വെള്ളം ഒഴിച്ച് ഉരുക്കി മാറ്റിവക്കണം.
3. ഇനി ഒരു പാനിൽ നെയ്യ് ഒഴിച്ച് ചൂടാകുമ്പോൾ ഏത്തപ്പഴം ചേർത്ത് നല്ലപോലെ വഴറ്റുക. തേങ്ങ കൂടെ ചേർക്കാം. പഴം ഒകെ നല്ലപോലെ വെന്തു കുഴഞ്ഞു വരുമ്പോൾ ശർക്കര ഉരുക്കിയതും വറുത്തു പൊടിച്ച അരിയും ചേർത്ത് ഇളക്കി യോജിപ്പിക്കുക. വേണമെങ്കിൽ ഏലക്ക പൊടി കൂടെ ചേർക്കാം. തീ കെടുത്താം.ചൂട് ചെറുതായി ആരുമ്പോൾ കൈ കൊണ്ട് നല്ലപോലെ അമർത്തി കുഴച്ചു ഉരുളകൾ ആക്കി എടുക്കുക. എന്നിട്ടു ഉപയോഗിക്കാം.
വിശദമായ വീഡിയോ കാണുന്നതിന് താഴെ കാണുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക.
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.