Home Dessert ഈ ചേരുവകൾ മിക്സിയിൽ ഒന്ന് കറക്കി എടുത്തു ഉണ്ടാക്കാം സൂപ്പർ ക്രീമിഐസ്ക്രീം. വളരെ ടേസ്റ്റ് ഐസ്ക്രീം...

ഈ ചേരുവകൾ മിക്സിയിൽ ഒന്ന് കറക്കി എടുത്തു ഉണ്ടാക്കാം സൂപ്പർ ക്രീമിഐസ്ക്രീം. വളരെ ടേസ്റ്റ് ഐസ്ക്രീം നമുക്ക് സിമ്പിളായി തയ്യാറാക്കാൻ കഴിയുന്നതാണ് എല്ലാവരും ട്രൈ ചെയ്തു നോക്കു നിങ്ങൾക്ക് തീർച്ചയായും ഇഷ്ടപെടും ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ.

Vanila ice cream

ക്രീമിഐസ്ക്രീം

ചേരുവകൾ

പാൽ മൂന്ന് കപ്പ്
പഞ്ചസാര അരക്കപ്പ്
കോൺഫ്ളോർ മൂന്ന് ടേബിൾസ്പൂൺ
ഫ്രഷ് ക്രീം 200ഗ്രാം
വാനില എസൻസ് ഒരു ടീസ്പൂൺ

തയ്യാറാക്കേണ്ട വിധം

ഒരു പാത്രത്തിലേക്ക് പാൽ ഒഴിച്ചു കൊടുക്കുക ഇതിലേക്ക് കോൺഫ്ലോർ കൂടെ ചേർത്ത് നല്ലപോലെ മിക്സ് ആക്കുക അതിനുശേഷം ചൂടാക്കിയെടുക്കുക.നല്ലപോലെ പാൽ ചൂടായതിനു ശേഷം പഞ്ചസാര കൂടി ചേർത്ത് നല്ലപോലെ മിക്സ് ആക്കി തിളപ്പിച്ചെടുക്കുക കൈവിടാതെ ഇളക്കി കൊടുക്കുന്നത് നല്ലതായിരിക്കും കോൺഫ്ലോർ ചേർത്തിട്ടുള്ള കാരണം പാത്രത്തിൽ ഒട്ടിപിടിക്കാതിരിക്കാൻ ഇത് നല്ലതാണ് അതിനുശേഷം ചൂടാറുമ്പോൾ മിക്സിയുടെ ജാർ ലേക്ക് ഒഴിച്ചു കൊടുക്കുക ഇതിലേക്ക് വാനില എസൻസും ഫ്രഷ് ക്രീം ചേർത്ത് നല്ലപോലെ അടിച്ചെടുക്കുക ഐസ്ക്രീം സെറ്റ് ചെയ്യാനുള്ള പാത്രത്തിലേക്ക് ഒഴിച്ച് കൊടുത്ത് മൂടിവെച്ച് ഒന്നര മണിക്കൂർ ഫ്രീസറിൽ വയ്ക്കുക അതിനുശേഷം വീണ്ടും മിക്സിയിൽ ഇട്ട് ഒന്നുകൂടെ അടിച്ചെടുക്കുക ഇങ്ങനെ ചെയ്യുമ്പോൾ ഐസ്ക്രീം നല്ല ക്രീമി ആയിട്ട് വരും അതിനുശേഷം വീണ്ടും ഐസ്ക്രീം സെറ്റ് ചെയ്യാനുള്ള പാത്രത്തിലേക്ക് ഒഴിച്ച് മൂടി വച്ച് എട്ടു മണിക്കൂർ ഫ്രീസറിൽ വയ്ക്കുമ്പോൾ സൂപ്പർ ടേസ്റ്റിൽ ഉള്ള ക്രീമിഐസ്ക്രീം റെഡി ആയിട്ടുണ്ടാവും

വിശദമായി വീഡിയോ കാണുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

 

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here