Home Recipes വളരെ വ്യത്യസ്തമായ കുറഞ്ഞ ചേരുവകൾ ഉപയോഗിച്ച് പെട്ടെന്ന് തന്നെ വീട്ടിൽ തയ്യാറാക്കി എടുക്കാൻ കഴിയുന്ന ഒരു...

വളരെ വ്യത്യസ്തമായ കുറഞ്ഞ ചേരുവകൾ ഉപയോഗിച്ച് പെട്ടെന്ന് തന്നെ വീട്ടിൽ തയ്യാറാക്കി എടുക്കാൻ കഴിയുന്ന ഒരു അടിപൊളി തിരുവാതിരപ്പുഴുക്ക്… എല്ലാവരും ട്രൈ ചെയ്തു നോക്കു തീർച്ചയായും നിങ്ങൾക്ക് എല്ലാവർക്കും വളരെയധികം ഇഷ്ടമാകും…

തിരുവാതിര പുഴുക്ക്

ചേരുവകൾ

ചേന -150 ഗ്രാം
ചേമ്പ് -150 ഗ്രാം
കാച്ചിൽ -100ഗ്രാം
മധുരക്കിഴങ്ങ്- ഒന്ന്
കൂർക്ക – 10
പച്ച എത്തക്കായ – ഒന്ന്
വൻപയർ – കാൽ കപ്പ്
മുതിര -കാൽ കപ്പ്
മഞ്ഞൾപ്പൊടി -അര ടീസ്പൂൺ
ഉപ്പ് -ആവശ്യത്തിന്
തേങ്ങ ചിരകിയത്- 1
പച്ചമുളക് -4
ജീരകം- ഒരു ടീസ്പൂൺ
കറിവേപ്പില- ആവശ്യത്തിന്
വെളിച്ചെണ്ണ -ഒരു ടേബിൾ സ്പൂൺ

തയ്യാറാക്കുന്ന വിധം

പയറുംം മുതിരയും 8 മണിക്കൂർ വെള്ളത്തിൽ കുതിർത്തുവെക്കുക.
പച്ചക്കറികൾ തൊലികളഞ്ഞ് ചതുര കഷണങ്ങളാക്കി അരിഞ്ഞ് നന്നായി കഴുകിയെടുക്കുക

കുതിർത്ത പയറും മുതിരയും ഒരു കപ്പ് വെള്ളം ചേർത്ത് 2 വിസിൽ വരുന്നതുവരെ വേവിക്കുക. ഇതിലേക്ക് അരിഞ്ഞുവെച്ച പച്ചക്കറികളും മഞ്ഞൾ പൊടിയും ഉപ്പും ചേർത്ത് വീണ്ടും ഒരു വിസിൽ വരുന്നതുവരെ വേവിക്കുക .

തേങ്ങ, പച്ചമുളകും ജീരകവും ചേർത്ത് ചതച്ചുവയ്ക്കുക. ചൂടാറിയ ശേഷം കുക്കർ തുറന്ന് ചതച്ച തേങ്ങ ചേർത്ത് യോജിപ്പിക്കുക. തിളച്ചു തുടങ്ങുമ്പോൾ കറിവേപ്പിലയും പച്ചവെളിച്ചെണ്ണയും ചേർത്ത് തീ ഓഫ് ചെയ്യാം.

രുചികരമായ തിരുവാതിരപ്പുഴുക്ക് തയ്യാർ ഗോതമ്പു കഞ്ഞി യുടെ കൂടെയാണ് ഇത് കഴിക്കേണ്ടത്.

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here