Home Recipes ഇതിന്റെ രുചി ഒന്ന് വേറെത്തന്നെ ആണ് ട്ടൊ🤩🤩 ഞങ്ങളുടെ നാട്ടിൽ‌ ‌ ഇത്‌ തിരുവതിരയ്ക്കും വാവിനും...

ഇതിന്റെ രുചി ഒന്ന് വേറെത്തന്നെ ആണ് ട്ടൊ🤩🤩 ഞങ്ങളുടെ നാട്ടിൽ‌ ‌ ഇത്‌ തിരുവതിരയ്ക്കും വാവിനും ഒക്കെ ഉണ്ടാക്കാറുണ്ട്, അത്കൊണ്ട് തന്നെ ഇതിന് വാപ്പുഴുക്ക് എന്നും പറയാറിണ്ട് 😊 നിങ്ങൾ ഇത് ഒരിക്കൽ കഴിച്ചാൽ പിന്നെ തിരുവതിറയ്ക്കും വാവിനുമായി കാത്തിരിക്കില്ല അത്രയ്ക്ക് രുചി ആണ്..😋😋😋

പുഴുക്ക് || തിരുവാതിര Special || Thrissur Special

ഇതിന്റെ രുചി ഒന്ന് വേറെത്തന്നെ ആണ് ട്ടൊ🤩🤩
ഞങ്ങളുടെ നാട്ടിൽ‌ ‌ ഇത്‌ തിരുവതിരയ്ക്കും വാവിനും ഒക്കെ ഉണ്ടാക്കാറുണ്ട്, അത്കൊണ്ട് തന്നെ ഇതിന് വാപ്പുഴുക്ക് എന്നും പറയാറിണ്ട് 😊 നിങ്ങൾ ഇത് ഒരിക്കൽ കഴിച്ചാൽ പിന്നെ തിരുവതിറയ്ക്കും വാവിനുമായി കാത്തിരിക്കില്ല അത്രയ്ക്ക് രുചി ആണ്..😋😋😋

ചേരുവകൾ

ചേമ്പ്: 1/4 കിലോ
കാച്ചിൽ : 1/4 കിലോ
കൂർക്ക : 1/4 കിലോ
തേങ്ങ ചെരകിയത് : 1 കപ്പ്
കാന്താരി മുളക് : 4
പച്ചമുളക്: 2
കറിവേപ്പില
കുഞ്ഞുള്ളി: 8
മുളകുപൊടി: 1/2 ടീസ്പൂൺ
മഞ്ഞൾപ്പൊടി: 1/2 ടീസ്പൂൺ
ഉപ്പ്
വെളിച്ചെണ്ണ: 4-5tbsp
കടുക്: 1.5 ടീസ്പൂൺ

തയ്യാറാക്കേണ്ട വിധം.

ആദ്യം തേങ്ങ പച്ചമുളക് കാന്താരി മുളക് ഉള്ളി ഒരു മിക്സറിൽ ഇട്ട് ചതച്ചെടുക്കുക.ഇനി ചേമ്പ് കൂർക്ക കാച്ചിൽ ഇടത്തരം കഷണങ്ങളായി മുറിക്കുക, ഇത് പ്രഷർ കുക്കറിൽ ചേർക്കുക മഞ്ഞൾപ്പൊടി മുളകുപൊടി ഉപ്പ് 1 കപ്പ് വെള്ളം കറിവേപ്പില ചേർത്ത് ഇടത്തരം തീയിൽ നന്നായി വേവിക്കുക 1 വിസിൽ വരുന്നത് വരെ.
Pressure പൂർണ്ണമായും പോയ ശേഷം തേങ്ങ മിശ്രിതം ചേർത്ത് 4 മിനിറ്റ് വേവിക്കുക. ഇപ്പോൾ ഒരു കടായി ചൂടാക്കുക 4-5tbsp വെളിച്ചെണ്ണ ചേർകത്ത് ചൂടാക്കുക അതിലേയ്ക്ക് കടുക് ചേർത്ത് പൊട്ടിക്കുക കറിവേപ്പില ചേർക്കുക. ഇപ്പോൾ വേവിച്ച പച്ചക്കറികൾ ചേർത്ത് നന്നായിയോജിപ്പിക്കുക ..
രുചിയുള്ള പുഴുക്ക് തയ്യാറാണ് ..😊😊

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here