Home Recipes Hi friends, കുട്ടികളുടെ എല്ലാം പ്രിയപ്പെട്ട ജാം റെസിപ്പി ആണ് ഇത് .ഒട്ടും മായം ചേർക്കാതെ...

Hi friends, കുട്ടികളുടെ എല്ലാം പ്രിയപ്പെട്ട ജാം റെസിപ്പി ആണ് ഇത് .ഒട്ടും മായം ചേർക്കാതെ ഫുഡ്‌കളറൊന്നും ചേർക്കാതെ വിശ്വസിച്ചു കുട്ടികൾക്ക് കൊടുക്കാൻ പറ്റിയ ജാം ആണ് . എല്ലാവരും ട്രൈ ചെയ്തു നോക്കു നിങ്ങൾക്ക് തീർച്ചയായും ഇഷ്ടപെടും ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ.

HOME MADE ORANGE JAM

Ingrediants

Orange :6 Nos
Orange Peel : 1 Tbsp(Optional)
Sugar :12 Tbsp
Lemon Juice of one lemon

തയ്യാറാക്കേണ്ട വിധം

ജാമിനുവേണ്ടി ഓറഞ്ച് തിരഞ്ഞെടുക്കുമ്പോൾ നല്ല മധുരമുള്ളതുതന്നെ എടുക്കണം.എന്നാലേ നമ്മുടെ ജാമിനു നല്ല മധുരം കാണു. ഓറഞ്ച് ഒട്ടും വെള്ളം ചേർക്കാതെ അതിന്റെ കുരുവും നാരും കളഞ്ഞു മിക്സിയിലടിച്ചു ജ്യൂസ് ആക്കണം.വേണമെങ്കിൽ ജ്യൂസ് നമുക്ക് അരിച്ചെടുക്കാം .ഞാനിവിടെ അരിക്കാതെയാണ് ജാം ഉണ്ടാക്കാൻ ജ്യൂസ് എടുത്തിരിക്കുന്നത്.ശേഷം ഒരു പാൻ അടുപ്പത്തുവച്ചു ചൂടാകുമ്പോൾ എടുത്തുവച്ചിരിക്കുന്ന ജ്യൂസ് ചേർത്തുകൊടുക്കാം.ജ്യൂസ് തിളക്കുമ്പോഴേക്കും പഞ്ചസാര ചേർത്ത് കൊടുക്കണം.പഞ്ചസാരയും നല്ലപോലെ അലിഞ്ഞു തിളക്കട്ടെ .അപ്പോഴേക്കും നമ്മുടെ ജാം ന്റെ നിറം നല്ല ഓറഞ്ച് കളറിൽ വരും.food colour ഒട്ടും ചേർക്കേണ്ടകാര്യമില്ല.നല്ലപോലെ ഇളക്കികൊടുക്കാ൦ , low flame ആയിരിക്കണം .ഇതിനിടക്ക് ഓറഞ്ച് ന്റെ തൊലി ചെറുതായിട്ട് ഗ്രേറ്റ് ചെയ്തത് 1 TBSP ചേർത്തുകൊടുക്കാം.ഇത് optional ആണ്.നല്ലപോലെ കുറുകിവരുന്ന സമയത്തു നമുക്ക് നാരങ്ങാനീരുചേർത്തിളക്കികൊടുക്കണം .ജാം കേടാകാതിരിക്കാൻ വേണ്ടിയാണു നാരങ്ങാനീര് ചേർക്കുന്നത്.ജാമിൻറെ പരുവത്തിലാകുന്നതുവരെ ഇളക്കികൊടുക്കണം.

വിശദമായി വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here